ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വൈസ് പ്രസിഡണ്ടിനെതിരെ വ്യാജ വാർത്ത: റിപ്പബ്ലിക്ക് ടിവി മാപ്പ് പറഞ്ഞു
. ന്യൂഡൽഹി: ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വൈസ് പ്രസിഡണ്ടിനെതിരെ വ്യാജ വാർത്ത സംപ്രേഷണം ചെയ്ത സംഭവത്തിൽ സംഘപരിവാർ അനുകൂല ചാനലായ റിപ്പബ്ലിക്ക് ടിവി മാപ്പ് പറഞ്ഞു. നിസാമുദ്ദീൻ മർക്കസിൽ നടന്ന സമ്മേളനമാണ് ഇന്ത്യയിലുടനീളം വൈറസ് ബാധിക്കാൻ കാരണമെന്ന് പ്രചരിപ്പിച്ച് സംഘപരിവാർ ശക്തികൾ രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് തുടർച്ചയായാണ് റിപ്പബ്ലിക് ടിവി വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തത്.

ജമാഅത്തെ ഇസ്‌ലാമി നേതാവ് മൗലാന ജലാലുദ്ദീൻ ഉമരി ഭീകരനാണെന്ന് വിശേഷിപ്പിച്ചാണ് റിപ്പബ്ലിക് ടിവി വിവാദത്തിൽ അകപ്പെട്ടത്. അതിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വിശദീകരണം തേടുകയും ചാനലിലെ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തതോടെയാണ് നിലപാട് മാറ്റിയും മാപ്പ് പറഞ്ഞും ചാനൽ രംഗത്തെത്തിയത്. അതോടൊപ്പം ഇസ്‌ലാമിലെ 3 പരിശുദ്ധ മസ്ജിദുകളെ തീവ്രവാദിയായ മസൂദ് അസ്ഹറുമായി ബന്ധപ്പെടുത്തി പറഞ്ഞതിന് ന്യൂസ് 18 ചാനലിനെതിരെയും വ്യക്തിനിയമ ബോർഡ് രംഗത്തെത്തിയിരുന്നു. എന്നാൽ ന്യൂസ് 18 ചാനൽ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter