മാസപ്പിറവി കണ്ടില്ല: കേരളത്തില്‍ കാസറകോട് ഒഴികെ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച
- Web desk
- Jun 24, 2017 - 19:11
- Updated: Jun 26, 2017 - 03:03
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വിശ്വാസി സമൂഹം തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
കാസറകോട് ഇന്ന് ചെറിയ പെരുന്നാള്‍
മംഗലാപുരം ബഡ്കലില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരം, കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലകളില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ത്വാഖ അഹ്്മദ് അല്‍ അസ്ഹരി എന്നിവര്‍ അറിയിച്ചു. ഇവര്‍ ഖാസിമാരായ മറ്റു മേഖലകളില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാളെന്ന് ഇവര്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment