ഫലസ്തീനിലെ  ഇസ്രായേലിന്റെ നിര്‍മാണങ്ങൾ നിര്‍ത്തിവെക്കണം -11 യൂറോപ്യൻ രാജ്യങ്ങൾ
ജറൂസലേം: ഫലസ്തീന്‍ പ്രവിശ്യയായ വെസ്റ്റ്ബാങ്കിന്റെ അധിനിവിഷ്ട ഭാഗം രാജ്യത്തോട് കൂട്ടി ചേർക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി അമേരിക്കയുടെ അവസാന നിമിഷത്തെ എതിർപ്പുമൂലം പരാജയപ്പെട്ടതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പദ്ധതിക്ക് നേരെ കടുത്ത എതിർപ്പ് ഉയരുന്നു.

അനധികൃത കുടിയേറ്റവും നിര്‍മാണ പ്രവര്‍ത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യന്‍ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങള്‍ രംഗത്ത്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഫലസ്തീന്റെ അധികാരപരിധിയിൽ ഇസ്രായേൽ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ തലവന്‍ ജോസപ് ബോറലിനയച്ച കത്തില്‍ ഫ്രാന്‍സ്, ഇറ്റലി, ഹോളണ്ട്, ബെല്‍ജിയം, സ്വീഡന്‍, അയര്‍ലാന്റ്, ലക്‌സംബര്‍ഗ്, ഡെന്‍മാര്‍ക്ക് ഫിന്‍ലാന്റ്, പോര്‍ച്ചുഗല്‍, മാള്‍ട്ട എന്നീ രാഷ്ട്രങ്ങളുടെ വിദേശമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter