ഹഗിയ സോഫിയയിലെ ക്രിസ്ത്യന്‍ ചിത്രപ്പണികള്‍ നിസ്‌കാര സമയത്ത് മൂടിവെക്കും-എകെ പാർട്ടി വക്താവ്
ഇസ്താംബൂൾ‍: 1934 ലെ മന്ത്രിസഭയുടെ തീരുമാനത്തെ തള്ളിക്കളഞ്ഞ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മുസ്‌ലിം പള്ളിയായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപനം നടത്തിയ തുര്‍ക്കിയിലെ പ്രശസ്തമായ ഹഗിയ സോഫിയ മ്യൂസിയത്തിലെ ക്രിസ്ത്യന്‍ ചിത്രപ്പണികള്‍ നിസ്‌കാര സമയത്ത് മൂടിവയ്ക്കും. ഭരണകക്ഷിയായ എ.കെ പാര്‍ട്ടി വക്താവാണ് ഇക്കാര്യം അറിയിച്ചത്. മറ്റു സമയത്തില്‍ ചിത്രപ്പണികള്‍ തുറന്നിടുമെന്നും എല്ലാ സന്ദര്‍ശകരെയും അനുവദിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. പള്ളിയിലേക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും വക്താവ് ഉമര്‍ സെലിക് പറഞ്ഞു. നേരത്തെ മ്യൂസിയം പള്ളിയാക്കി മാറ്റുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ലോകത്തുടനീളമുള്ള ക്രിസ്ത്യൻ സമൂഹവും ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് തുർക്കിയുടെ പ്രതികരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter