മുന്‍ അമേരിക്കന്‍ ഫുട്ബാള്‍ താരം ഓ.ജെ മുസ്‍ലിമാകുന്നു
- Web desk
- Aug 28, 2014 - 11:26
- Updated: Mar 14, 2017 - 07:02
മുന്‍ അമേരിക്കന്‍ ഫുട്ബാള്‍ താരവും ഹോളിവുഡ് നടനും വാര്‍ത്താവതാരകനുമായ ഓ.ജെ സിംപ്‌സന്‍ മുസ്‍ലിമാകുന്നു. അമേരിക്കയിലെ നവാദാ ജയിലില്‍ കഴിയുന്ന അദ്ദേഹം, ഇസ്‍ലാമാശ്ലേഷിച്ച മുന്‍ ബോക്‌സിങ് താരം മൈക്ക് ടൈസനിന്‍ ആകൃഷ്ടനായി കഴിഞ്ഞ റമദാന്‍ മുതല്‍ തന്നെ ഇസ്‍ലാം സ്വീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. പിടിച്ചുപറിക്കും കൊലപാതകത്തിനും 2008 മുതല്‍ മുപ്പതുവര്‍ഷത്തെ തടവിലാണ് സിംപ്‌സന്‍. 2015ല്‍ പരോളിലിറങ്ങാമെന്ന് കരുതിയിരുന്നെങ്കിലും 2017 വരെ ഒരുവിധപരോളും സിംപസന് അനുവദിക്കില്ലെന്ന് കോടതി ഉത്തരവിട്ടതോടെ മതപരിവര്‍ത്തനത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുകയായിരുിന്നു. സഹതടവുകാരില്‍ നിന്ന് ഖുര്‍ആനും മറ്റു അടിസ്ഥാന ഇസ്‍ലാം കാര്യങ്ങളും പഠിച്ചുവരികയാണ് ഓ.ജെ. ഇസ്‍ലാമാശ്ലേഷിക്കുന്നതോടെ മുന്‍ പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന ഇസ്‍ലാമികാധ്യാപനമാണ് ഓ.ജെയെ ഇസ്‍ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാനും ഇസ്‍ലാം സ്വീകരിക്കാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ നോര്‍മാന്‍ പര്‍ദോ പറഞ്ഞു. തന്റെ സെല്ലില്‍ നിസ്‌കാരത്തിനുള്ള വിരിപ്പും ഇതിനകം ഓ.ജെ ഏര്‍പാട് ചെയ്തുകഴിഞ്ഞിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment