ശബരിമല സ്ത്രീ പ്രവേശനം; മുസ്‌ലിം പള്ളി, പാഴ്സി ക്ഷേത്രം എന്നിവക്കൊപ്പം വിശാല ബെഞ്ചിന് വിടുന്നതായി സുപ്രീംകോടതി
ന്യൂദല്‍ഹി: രാജ്യം ഏറെ ഉദ്വേഗത്തോടെ കാത്തിരുന്ന ശബരിമല പുനഃപരിശോധനാ ഹരജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം ഖന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി വിശാല ബെഞ്ചിലേക്കു വിട്ടു. മുസ്‌ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികൾ അടക്കമാണ് വിശാല ബെഞ്ചിനു വിട്ട് സുപ്രീംകോടതി താൽകാലിക തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ മുസ്‌ലിം പള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതും സമാനമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. അടുത്ത ചീഫ് ജസ്റ്റിസായി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതു മാറ്റിവെച്ചിരുന്നു. 2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചതോടെ വൻ പ്രതിഷേധമാണ് വിശ്വാസികളിൽ നിന്നുമുണ്ടായത്. എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter