സിറിയൻ അതിർത്തിയിലെ സുലുക് പട്ടണം പിടിച്ചെടുത്ത് തുർക്കി സേനയുടെ വിജയക്കുതിപ്പ്
ദമസ്കസ്: സിറിയൻ അതിർത്തിയിൽ സുരക്ഷിത മേഖല സ്ഥാപിക്കുവാൻ ലക്ഷ്യമിട്ട് തുർക്കി നടത്തുന്ന സൈനിക നടപടി വിജയകരമായി തുടരുന്നു. വടക്കു കിഴക്കൻ അതിർത്തിയിലെ പത്ത് കിലോമീറ്റർ അകലെയുള്ള സുലൂക് നഗരം തുർക്കി സൈന്യം പൂർണമായും വരുതിയിലാക്കി. തുർക്കി പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി ശനിയാഴ്ച റാസ് അൽഐൻ പട്ടണം കീഴടക്കിയിരുന്നു. ഇത് കുർദിശ് സായുധ സേന തിരികെ പിടിച്ചെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും പ്രദേശം തങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന് ഫ്രീ സിറിയൻ ആർമി വക്താവ് ആവർത്തിക്കുന്നുണ്ട്. അതേസമയം തുർക്കിയുടെ സൈനിക നടപടിയിൽ വിദേശരാജ്യങ്ങളുടെ എതിർപ്പ് വർദ്ധിക്കുകയാണ്. അമേരിക്കയും അറബ് ലീഗും ഇറാനും മുമ്പ് തന്നെ എന്നെ സൈനികനടപടി തള്ളി പറഞ്ഞിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ മുന്നേറ്റങ്ങൾ തടയാനും യുദ്ധം കൊണ്ട് താറുമാറായ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കാനും മാത്രമേ തുർക്കിയുടെ സൈനികനടപടി വഴിവെക്കുകയുള്ളൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുറന്നടിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter