വംശീയ വിദ്വേഷം വമിക്കുന്ന പോസ്റ്റുകൾ: ഇസ്രയേൽ പ്രധാനമന്ത്രിയുടെ ചാറ്റ് ബോട്ട്  ഫെയ്സ് ബുക്ക് നീക്കംചെയ്തു
തെൽഅവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക പേജ്, ഫേസ്ബുക്ക് ചാറ്റ്ബോട്ടിലൂടെ വംശീയ വിദ്വേഷം പരത്തുന്ന മെസ്സേജുകൾ പോസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് ചാറ്റ്ബോട്ട് ഫേസ്ബുക്ക് സസ്പെന്‍ഡ് ചെയ്തു. അറബികള്‍ നമ്മളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും അവര്‍ നശിപ്പിക്കും എന്ന് തുടങ്ങുന്ന ചാറ്റ്ബോട്ട് സന്ദേശമാണ് വിവാദമായത്. നെതന്യാഹുവിന്റെ പേജ് ഉപയോഗം നിരീക്ഷിച്ചതിനെ തുടര്‍ന്ന് പല വിധത്തില്‍ ദുരുപയോഗം നടന്നതായി ഫേസ്ബുക്ക് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് 24 മണിക്കൂര്‍ സമയത്തേക്ക് ഫേസ്ബുക്ക് പേജിന്റെ ചാറ്റ്ബോട്ട് സസ്പെന്റ് ചെയ്തത്. വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട തങ്ങളുടെ നയത്തിന്റെ ലംഘനം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ചാട്ട് ബോട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. എന്നാല്‍ തന്റെ പേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരില്‍ ആരോ ആണ് ഈ സന്ദേശം ചാറ്റ്ബോട്ടിലൂടെ പ്രചരിപ്പിച്ചതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇത് നീക്കം ചെയ്തിരുന്നുവെന്നും നെതന്യാഹു അവകാശപ്പെട്ടു. കൂടുതല്‍ നിയമ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter