ബോൾട്ടന്റെ രാജി: ഇറാനോടുള്ള അമേരിക്കൻ നിലപാടിൽ മാറ്റത്തിന് സാധ്യത
വാഷിംഗ്ടൺ ഡിസി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ നിന്ന് ജോൺ ബോൾട്ടൻ രാജിവെച്ചത് ഇറാൻ അമേരിക്ക പ്രശ്നങ്ങളിൽ മഞ്ഞുരുക്കത്തിന് സാധ്യത വർദ്ധിപ്പിച്ചു. നിലവിൽ യൂറോപ്യൻ യൂണിയൻ മുൻകൈയ്യെടുക്കുന്ന പ്രശ്നപരിഹാരത്തിന് ഇത് കൂടുതൽ സഹായകരമായിരിക്കും. യു.എസ് പ്രസിഡൻറ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ജോൺ ബോൾട്ടൻെറ രാജി. എന്തുവില കൊടുത്തും ഇറാനെതിരെ യുദ്ധം വേണമെന്ന നിലപാടായിരുന്നു ബോൾട്ടണിൻെറത്. 2015ലെ ആണവ കരാർ നിലനിർത്തുകയെന്ന ലക്ഷ്യത്തിൽ ഇറാന് 15 ബില്യൻ ഡാേളർ വായ്പ അനുവദിച്ച് അനുനയിപ്പിച്ച് പുതിയ കരാർ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ആണ് യൂറോപ്യൻ യൂണിയൻ. ഇത്തരം മധ്യസ്ഥനീക്കങ്ങളോട് പുറംതിരിഞ്ഞ് സമീപനമായിരുന്നു ജോൺ ബോൾട്ടൻ സ്വീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ ഇറാൻ വിരുദ്ധ രാജ്യങ്ങളെ ഒന്നിച്ചു നിർത്തി ഇറാനെതിരെ പടയൊരുക്കം നടത്താൻ ട്രംപിനെ പ്രേരിപ്പിച്ച പ്രധാനി കൂടിയാണ് ബോൾട്ടൺ. ബോൾട്ടൻെറ രാജിയോടെ മേഖലയിൽ സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ എണ്ണ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ബാരലിന് ഒരു ഡോളറാണ് എണ്ണവില ഇടിഞ്ഞത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter