ഫലസ്ഥീന്‍ പ്രശ്‌നം; പരിഹാരം തേടി ഹമാസ് -അബ്ബാസ് കൂടിക്കാഴ്ച
ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ പരിഹാരം തേടി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും ഹമാസ് പ്രതിനിധികളും റാമല്ലയില്‍ കൂടിക്കാഴ്ച നടത്തി.
ജറൂസലമിലെയും ഫലസ്ഥീനിലെ സമകാലിക രാഷ്ട്രീയ പ്രതിസന്ധിയും കൂടിക്കാഴ്ചയിലെ പ്രധാന വിഷയമായിരുന്നുവെന്ന് ഖുദുസ് പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ ഹമാസ് പ്രതിനിധി തലവന്‍ നാസറുദ്ധീന്‍ അല്‍-സാഹിര്‍ പറഞ്ഞു.
ഇസ്രയേല്‍ അധിനിവേശപ്പെടുത്തിയ ജറൂസലമില്‍ രാഷ്ട്രീയത്തിന്റെ പുതിയ വിജയ വഴികളെകുറിച്ച് യോഗം ചര്‍ച്ച ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫലസ്ഥീന്‍ ഐക്യത്തിന് വേണ്ടി രാഷ്ട്രീയ അജണ്ടകളെ പൊളിച്ചെഴുതാന്‍ കൂടിക്കാഴ്ചയില്‍ വെച്ച് ഹമാസ് പ്രതിനിധികള്‍ ആഹ്യാനം ചെയ്തു.
രാജ്യത്തെ സൗഹൃദം പുനസ്ഥാപിക്കാന്‍ സാധ്യമായ വഴികള്‍ തുറന്നിടാന്‍ യോഗം സഹായകമായെന്ന് കൂടിക്കാഴ്ചയെ കുറിച്ച് അബ്ബാസ് വിശദീകരിച്ചു.
ഇരുഭാഗവും രാജ്യത്ത് സമാധാനം പുലരാന്‍ കൈകോര്‍ക്കാന്‍ യോഗത്തില്‍ ധാരണയായത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സാഹിറും അബ്ബാസും യോഗത്തെ കുറിച്ച് വിലയിരുത്തി.
ജറൂസലമിന്റെ വിജയം എല്ലാവരും ഐക്യത്തോടെയും ഒരുപോലെയുമാണ് കാണേണ്ടതെന്നും അവര്‍ വിശദീകരിച്ചു.