സത്രീ-പുരുഷ സമന്വയ നിയമ ആവശ്യവുമായി ടുനീഷ്യ

 

സ്ത്രീ-പുരുഷ സമന്വയ നിയമം കൊണ്ട്് വരണമെന്ന് ആവശ്യവുമായി ടുനീഷ്യന്‍ പ്രസിഡണ്ട് ബാജി ഖാഇദ് അസ്സബ്‌സി
അനന്തരസ്വത്തില്‍ പുരുഷന്റെ അതേ അവകാശം സ്ത്രീക്കും നല്‍കണമെന്നും വിദേശികളെ വിവാഹം ചെയ്യാന്‍ സ്ത്രീള്‍ക്ക് അനുവാദം നല്‍കി നിയമത്തില്‍ ഭേതഗതി വരുത്തണമെന്നാണ് പ്രസിഡണ്ട് മുന്നോട്ട് വെക്കുന്ന ആവശ്യം.  ഇത് മതവിശ്വാസത്തിനോ രാജ്യത്തിന്റെ ഭരണഘടനക്കോ വിരുദ്ധമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുനീഷ്യന്‍ വനിതാ ദിനത്തില്‍ കര്‍ത്താജിലെ പ്രസിഡന്റ് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന ബില്ലും ഏതാനും ദിവസങ്ങള്‍ മുമ്പ് തുനീഷ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. അതിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം നടയുന്നതിന് നിയമം കൊണ്ടുവന്നിട്ടുള്ള ആദ്യ അറബ് രാഷ്ട്രം എന്ന സ്ഥാനത്തിന് തുനീഷ്യ അര്‍ഹമായിരിക്കുകയാണ്.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter