ഇസ്രായേൽ- യുഎഇ കരാർ: ചരിത്രം യുഎഇക്ക് മാപ്പ് കൊടുക്കില്ലെന്ന് തുർക്കി
അങ്കാറ: ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള യുഎഇയുടെ കരാറിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി തുര്‍ക്കി, ഇറാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ. യുഎഇയുമായുള്ള ബന്ധം മരവിപ്പിക്കാനാണ് തുര്‍ക്കി കരുതുന്നത്. തുര്‍ക്കിയുടെ അംബാസഡറെ യുഎഇയില്‍ നിന്ന് തിരിച്ചുവിളിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു.ഇസ്രായേലുമായി കരാര്‍ ഒപ്പുവച്ച യുഎഇയുടെ കപടനാട്യത്തിന് ചരിത്രം ഒരിക്കലും മാപ്പ് തരില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

കരാറിൽ യുഎഇക്കെതിരെ ഇറാനും രംഗത്തുവന്നിട്ടുണ്ട്. ഇസ്രായേലുമായി കരാര്‍ ഒപ്പുവച്ച യുഎഇ ചെയ്തത് വലിയ തെറ്റാണെന്നും ചതിയാണെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. പിന്നില്‍ നിന്ന് കുത്തുകയാണ് യുഎഇ ചെയ്തതെന്ന് പലസ്തീന്‍ നേതാക്കളും പറഞ്ഞു. അതേസമയം, വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് യുഎഇ പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter