തീവ്രവാദത്തിനെതിരെ പോരാടാന്‍ തയ്യാറായി ഉര്‍ദുഗാനും മാക്രോണും

 

തീവ്രവാദത്തിനെതിരെ പൊരുതാന്‍ തയ്യാറായി തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും. കഴിഞ്ഞ ദിവസം നടന്ന ഫോണ്‍ സംഭാഷണത്തിലാണ് തീവ്രവാദത്തിനെതിരെ ഉര്‍ദുഗാനും മാക്രോണും ചര്‍ച്ച ചെയ്തത്. സിറിയയിലെയും ഇറാഖിലെയും സമകാലിക സാഹചര്യങ്ങളും പ്രശ്‌ന പരിഹാരങ്ങളും ചര്‍ച്ച ചെയ്‌തെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദത്തിനെതിരെ ഐക്യപോരാട്ടമാണ് ഉദ്ധേശിക്കുന്നതെന്ന് മാക്രോണ്‍ സംഭാഷണത്തിനിടെ വിശദീകരിച്ചു.
സിറിയയിലെയും മററു രാഷ്ട്രങ്ങളിലെയും തീവ്രവാദത്തെയും പൂര്‍ണമായും ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കലാണ് ചര്‍ച്ചയിലൂടെ പ്രതീക്ഷിക്കുന്നതെന്ന് ആന്‍ഡലോ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter