ചരിത്രത്തിന്റെ ചരിത്രം; ഒരു ആമുഖവായന

ലോകത്തിലുടനീളം ചരിത്രപഠനമെന്നത് നല്ലകലകളും വിദ്യഭ്യാസവും മനസ്സിലാക്കാന്‍ അനിവാര്യ ഘടകമാണ്. ലോകത്ത് ആരായിരുന്നു മുന്‍കാലങ്ങളില്‍ നിലനിന്നിരുന്നത് എന്ന് മനസ്സിലാക്കാന്‍ ചരിത്രത്തെ കുറിച്ചുള്ള അറിവ് പ്രധാനമാണണ്.

ഒരു വിജ്ഞാന  ശാഖയെന്ന നിലക്ക് ചരിത്രമെന്നത് കഴിഞ്ഞ വര്‍ഷത്തെ കുറിച്ചുള്ള പഠനമാണ്.
മറ്റൊരര്‍ത്ഥത്തില്‍ കഴിഞ്ഞകാലത്തെ ചരിത്രകാരന്മാര്‍ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് ചരിത്രത്തിലൂടെ ചെയ്യുന്നത്. നാമിന്ന് ആധുനിക കാലത്താണ് ജീവിക്കുന്നത്, ഭാവിയെ കുറിച്ച് നാം ആശങ്കാകുലരാണ്,അത് കൊണ്ടാണ് നാം മുന്‍കാലത്തെ കുറിച്ച് പഠനം നടത്തുന്ന്ത്.
ചരിത്രത്തിലൂടെ ജനങ്ങളെയും സമൂഹത്തെയും അവരുടെ ജീവിത രീതിയെയും ധാര്‍മ്മിക കാഴ്ചപ്പാടുകളെയും മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം.ഹിസ്റ്ററി (ചരിത്രം)യെന്ന പദത്തിന്റെ ഉത്ഭവം ഗ്രീക്ക് പദത്തില്‍ നിന്നാണ്. ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ജീവില്‍  ഹെറിഡോട്ടസിനെയാണ് ചരിത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. അല്‍മസൂദിയെയാണ്(283-346 ഹി) അറബികളുടെ ഹെറിഡോട്ടസ് ആയി അറിയപ്പെടുന്നത്.ചരിത്രമെന്നത് രാഷ്ട്രീയ സംഭവങ്ങള്‍, ഭരണകൂടങ്ങള്‍ കഴിഞ്ഞ കാല സംഭവങ്ങളെ കുറിച്ചുള്ള സൂചനകള്‍ എന്നിവയെ കുറിച്ചുള്ള അറിവനുപ്പുറത്തേക്കൊന്നുമല്ല ചരിത്രമെന്ന് ഇബ്‌നുഖല്‍ദൂന്‍ മുഖദ്ദിമയില്‍ പറഞ്ഞുവെക്കുന്നുണ്ട്.

കാലക്രമം അനുസരിച്ചാലും ഇല്ലെങ്കിലും ഒരുകൂട്ടം പ്രകൃതിപ്രതിഭാസങ്ങളുടെ വ്യവസ്ഥാപിത വിവരണത്തെയാണ് ചരിത്രമെന്നാണ് അരിസ്‌റ്‌റോട്ടില്‍ പരിചയപ്പെടുത്തിയത്.ഇന്ന് കാലത്ത് ചരിത്രമെന്ന വാക്ക് കാലക്രമംഅനുസരിച്ച് കോഡ്രീകരിക്കുന്ന സംഭവങ്ങളെ കുറിച്ച് തന്നെയാണ് ഉപയോഗിക്കുന്നത്. ഭൂതകാലത്തെയും വര്‍ത്തമാനകാലവും തമ്മിലുള്ള അവസാനിക്കാത്ത സംഭാഷണം എന്നാണ് ഇ.എച്ച് കാര്‍ ചരിത്രത്തെ കുറിച്ച് പറഞ്ഞത്.അപരിഷ്‌കൃതത്തില്‍ നിന്ന് സംസ്‌കാര്ത്തിലൂടെയുള്ള മനുഷ്യന്റെ വളര്‍ച്ചയെയാണ് ചരിത്രമെന്നാണ് ജവര്‍ഹര്‍ലാല്‍ നെഹ്‌റു നിരീക്ഷിച്ചത്.
ചരിത്രം രേഖപ്പെടുത്തുന്നതിന് കൃത്യമായ രീതികളുണ്ട്.
എഴുതപ്പെട്ട ഉറവിടമാണോ എഴുതപ്പെടാത്ത ഉറവിടമാണോ ദിവസം രേഖപ്പെടുത്തിയതാണോ പ്രദേശം,രചയിതാവ് ,സമഗ്രത, വിശ്വാസത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാവണം ചരിത്രം രചിക്കേണ്ടത്.ഗവേഷണം ചെയ്ത കണ്ടെത്തിയ പുരാവസ്തു ശാസ്ത്രവും അവരുടെ ഭാഷയെ കുറിച്ചുള്ള ശാസ്ത്രം, അന്ന് ഉപയോഗിക്കപ്പെട്ട നാണയം, മുന്‍കാല രേഖകള്‍ അന്ന് കാലത്ത് രചിക്കപ്പെട്ട സാഹിത്യരചനകള്‍, എന്നിവയെല്ലാം ചരിത്രരചനക്ക് സഹായകമാവും.
ചരിത്രത്തിന് വിശുദ്ധ ഇസ്‌ലാമും പ്രാധാന്യം നല്‍കിയിട്ടുണ്ട്.ചരിത്രമെന്ന മുന്‍കാലത്തെ കുറിച്ചുള്ള ഗുണപാഠങ്ങളാണ്.പുരാതന കാലത്തെ കുറിച്ചും അവരുടെ സംസ്‌കാരത്തെ കുറിച്ചും നിരവധി സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠമുണ്ട് (സൂറത്തു യൂസുഫ് 111).വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ചെടുത്തോളം നന്മയുടെയും തിന്മയുടെയും ഇടയിലെ ബാഹ്യമായ സംഘര്‍ഷമായാണ് ചരിത്രമെന്നത്.ചരിത്രത്തെയും ചരിത്രപഠനത്തെയും പ്രോത്സാഹിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാന്‍ സാധിക്കും.
മുന്‍കാല ചരിത്രങ്ങളുടം ഉറവിടം ചെന്നത്തുക ഗ്രീക്ക്, റോമന്‍,ചൈന പാരമ്പര്യങ്ങളിലേക്കാണ്.പിന്നീട് യൂറോപ്പിലേക്കെത്തും. ഇസ്‌ലാമിക ചരിത്രമെഴുത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും പ്രവാചക കാലം മുതലാണ് അടയാളപ്പെടുത്താറ് (7ാം നൂറ്റാണ്ട്).ആദ്യകാലത്ത് യുദ്ധചരിത്രങ്ങള്‍ മാത്രമായെങ്കിലും പിന്നീട് മറ്റുു രീതികളിലേക്ക വഴിമാറി.
17ാം നൂറ്റാണ്ടിലെ നവോത്ഥാനമാണ് യൂറോപ്പിന് ചരിത്രത്തിലെ പുതുവഴിവെട്ടിയത്.പിന്നീടത് ജ്ഞാനോദയ (എന്‍ലൈറ്റ്‌മെന്റ്) കാലത്തേക്ക് വഴിമാറി,കാല്‍പനികത,ദേശീയത,വൈരുദ്ധാതിഷ്ഠിത ഭൗതികവാദം തുടങ്ങിയ ചരിത്രത്തിലേക്ക് കടന്നുവന്നു.ആധുനിക ഉറവിടങ്ങള്‍ ഉപയോഗിച്ച് ചരിത്രത്തെ അടയാളപ്പെടുന്നതിന്‍രെ ഉപജ്ഞാതാവ് ലിയോപോള്‍ഡ് (1795-1886)റാങ്കെയെ പോലെയുള്ളവര്‍ ശ്രദ്ധനേടി.പിന്നീട് പാശ്ചാത്യവത്കരണവും മാര്‍കിസ്റ്റ് ചരിത്രരീതിയും പോസ്റ്റ് മോഡോണിസവും പോസ്റ്റ് കൊളോണിയല്‍ പഠനവും ചരിത്രമെഴുത്തില്‍ കടന്നുവന്നു. ഇതാണ് ചരിത്രത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ഹൃസ്യമായ വായന.


ചരിത്രത്തില്‍ ലോകചരിത്രം, ഇന്ത്യാ ചരിത്രം, കേരള ചരിത്രം, എന്നിങ്ങനെ ഭരണകൂടങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമാകും.
ചരിത്രമെന്നത് ഇന്നലകളുടെ വേരുകളാണ്,ഇന്നലെയുടെ വേരുകളാണ് നാളെയുടെ ശക്തി.ഒരു സമൂഹത്തിന്റെ ചരിത്രം നാളെക്ക് വളരാനുള്ള ഊര്‍ജ്ജമാണ്.പുതിയ കാലത്ത് ചരിത്രപഠനങ്ങള്‍ക്കും ചരിത്രാന്വേഷണങ്ങള്‍ക്കും ഒരുപാട് പ്രാധാന്യങ്ങളുണ്ട്.സമൂഹത്തില്‍ അവരുടെ ഇന്നലകളെ രേഖപ്പെടുത്തുമ്പോഴാണ് നാളെക്ക് ചലനങ്ങള്‍ക്ക് അത് മുതല്‍കൂൂട്ടാവുന്നത്.
പഴയകാലത്ത് ചരിത്രങ്ങള്‍ എന്നത് മദ്ഹ് പറച്ചിലും പോരിശ പറച്ചിലും മൊക്കെയായിരുന്നു, പണ്ട് കാലത്ത് വാമൊഴിയായ ചരിത്രമെന്നും മറ്റുമൊക്കെ അതിനെ വിളിച്ചു പോന്നിരുന്നു.
പുതിയ കാലത്ത് പ്രൂഫ്, ആര്‍ക്കീവ്‌സ് രേഖകള്‍ വെച്ചിട്ട് ചരിത്രമെഴുത്ത് എന്ന് ഘട്ടത്തിലേക്ക കാലമെത്തിക്കഴിഞ്ഞു.ഒരു ചരിത്രത്തിന്റെ നിര്‍മ്മിതി എന്നത് മറ്റു ഒരുപാട് ചരിത്രത്തിന്റെ മരണത്തെയാണ് സൂചിപ്പിക്കുന്നത്.ഒരു ചരിത്രംഎഴുതുമ്പോള്‍ ഒരുപാട് ചരിത്രത്തിന്റെ മരണമാണ്.എന്നാല്‍ പുതിയ ചരിത്രത്തിന്റെ പിറവി കൂടിയാണ്.
എന്നാല്‍ ചരിത്ര രചനയില്‍ പലരും പല അജണ്ടകളും കടത്തിക്കൂട്ടാറുണ്ട് എന്നത് തികച്ചും ഭീകരമാണ്.
ലോകത്തിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ഒരുപാട് സമൂഹങ്ങളെ ക്രൂരസമൂഹങ്ങളാക്കി മാറ്റിയതും മറ്റൊരുപാട് സമൂഹങ്ങളെ വിശുദ്ധ സമൂഹങ്ങളാക്കി മാറ്റിയതും ചരിത്രമെഴുത്ത് തന്നെയാണ്. 

കോളോണിയല്‍ ഹിസ്‌റ്റോറിയോഗ്രഫി

ചരിത്രമെഴുത്തില്‍ അപക്വമായ സമീപനങ്ങളുടെ ഇടപെടലാണ് ഇത്തരം രീതികള്‍ക്ക് വഴി തെളിച്ചത്.അതിന് ഉദാഹരണമാണ് കൊളോണിയല്‍ ഹിസ്‌ററോറിയോഗ്രഫി.അവരെ ലോകത്തിന്റെ നായകന്മാരും ഭരണാധികാരികളുമായി വാഴിച്ചതും മറ്റുള്ളവരെ കിടപ്പാടം നഷ്ടപ്പെട്ടവരെ അവര്‍ക്കെതിിരെ പോരാടിയതിന്റെ പേരില്‍ മോശമായി ചിത്രീകരിച്ചതുമെല്ലാം രചനകള്‍ തന്നെയാണ്. അപപ്പോള്‍ ചരിത്രത്തില്‍ ഒരു വഞ്ചന നടത്തിയവരാണ് കോളോണിയല്‍ ഹിസ്‌റ്റോറിയോഗ്രഫി.ഇന്ത്യ ചരിത്രമെടുത്താല്‍ കൊളോണിയല്‍ ചരിത്രമെഴുത്തിലെ വക്രീകരണവും വഞ്ചനയും കാണാന്‍ കഴിയും.രാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിന് പോരടിച്ചവരെ പലരെയും മോശക്കാരിമാറ്റി.ഗാന്ധിജി,നെഹ്‌റു,ബാലഗംഗാധര തിലകന്‍, ഇഖ്ബാല്‍  തുടങ്ങി സ്വാതന്ത്ര്യത്തിന് വേണ്ടി പോരടിച്ചരെ അവര്‍ക്കെതിരായത് കൊണ്ട് എതിരായ ചരിത്രമാണ് കോളോണിയല്‍ കാലത്ത് രചിക്കപ്പെട്ടത്.
കേരളത്തിന്റെ ചരിത്രത്തിലും സമാന വക്രീകരണം കാണാന്‍ സാധിക്കും. ബ്രിട്ടീഷ് കാര്‍ക്കെതിരെ പോരടിച്ച മാപ്പിളമാരെ വര്‍ഗീയകലാപത്തിന്റെ ആളുകളായാണ് ചിത്രീകരിച്ചത്.മാപ്പിളമാരെ അപരിഷ്‌കൃതരും മോശക്കാരും സംസ്‌കാരശൂന്യരുമൊക്കെയായി അവരെഴുതി.ബ്രിട്ടീഷ്‌കാരെ വിശുദ്ധരാക്കി മറ്റുള്ളവരെ താറടിക്കുന്ന ചരിത്രമാണ്.എസ്.എസ്.ഗെയ് ലിനെ പോലെയുള്ളവര്‍ രചിച്ചത്.ചരിത്രവക്രീകരണത്തിനും വഞ്ചനക്കും യഥാര്‍ത്ഥ ചരിത്രം പുറത്ത് കൊണ്ടുവരുമ്പോഴാണ് ചരിത്രം യഥാര്‍ത്ഥത്തില്‍ സംര്കഷിക്കപ്പെടുന്നത്.ഒരുപാട് ചരിത്രം തമസ്‌കരിക്കപ്പെട്ടു.

മാര്‍ക്‌സിയന്‍ ഹിസ്‌റ്റോറിയോഗ്രഫി

ചരിത്രമെഴുത്തിലെ പ്രധാനപ്പെട്ട മറ്റൊരു സംഗതിയായിരുന്നു മാര്‍ക്‌സിയന്‍ ഹിസ്‌റ്റോറിയോഗ്രഫി.ഏതൊന്നിനെയും വൈരുദ്ധാതിഷ്ഠിത ഭൗതിക വാദ്ത്തിന്റെ കാഴ്ചപ്പാടിലൂടെ ദര്‍ശിക്കുകയയെന്നാതായിരുന്നു മാര്‍കിസന്‍ ചരിത്രത്തിന്‍രെ കാതല്‍.മതങ്ങളെ മാറ്റിനിര്‍ത്തുന്നു എന്നതായിരുന്നു അതിലെ പ്രധാന അപകടം.മുസ് ലിം പോരാട്ടങ്ങള്‍ പലതും ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായി. (ഹാവ്‌സ് ആന്‍ഡ് ഹാവ് നോട്ട്‌സ)് ഉ്ള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടമായി അക്കാലത്ത് ചരിത്രം മാറി.വെറും കാര്‍ഷിക കലാപം മാത്രമായൊതുങ്ങി. ആത്മീയ മത പോരാട്ടങ്ങളുടെ പങ്ക് മാറ്റി നിറുത്തപ്പെട്ടു.അത് കൊണ്ട് ഇപ്പോഴും പല മുസ്‌ലിം പോരാട്ടങ്ങളും അറിയപ്പെടാതെ കിടക്കുകയാണ്.സത്യസന്ധമായ ചരിത്രം ഇപ്പോഴും മണ്ണിനടിയിലാണ് എന്ന് പറഞ്ഞാല്‍ തെററാവില്ല.

ചരിത്രത്തിന്റെ പുനര്‍നിര്‍മ്മാണം

സത്യസന്ധമായ പ്രൈമറി സോഴ്‌സുകളില്‍ നിന്നെടുത്ത് ചരിത്രത്തെ പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറാകണം. അഭിമുഖങ്ങളിലൂടെ മറ്റു പ്രമാണങ്ങളിലൂടെയും ശബ്ദം നഷ്ടപ്പെട്ടവരേതുകൂടി രചിക്കപ്പെടുമ്പോഴേ ചരിത്രം പരിപൂര്‍ണമാവുകയുള്ളൂ.അപ്പോഴാണ് കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും തന്നെ ചരിത്രം സംരക്ഷിക്കപ്പെടുന്നത്.അജണ്ടകള്‍ നിശ്ചയിക്കപ്പെട്ട ചരിത്രം നിര്‍മ്മിക്കുമ്പോഴാണ് ചരിത്രം അപക്യമാവുന്ന്ത്.അതൊഴുവാക്കി നിഷ്പക്ഷമാവുമ്പോഴാണ് ചരിത്രത്തിലെ ധാര്‍മ്മികത കാത്തു സൂക്ഷിക്കുകയുള്ളൂ.മോദി ഭരണത്തിലേറിയപ്പോള്‍ പുരാതനമായ പല നഗരങ്ങളുടെ പേരുകള്‍ തന്നെമാറ്റി, അജണ്ടകളിലൂടെ ഹിന്ദുത്വ പേരുകളാണ് പഴയ ചിത്രങ്ങളും വേരുകളും ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെടുന്നതിന്‍രെ ജീവിക്കുന്ന ഉദാഹരങ്ങളിലൊന്ന് മാത്രം.മുസ് ലിം പേരുകള്‍ പലതും മാറ്റി, റെയില്‍ വെസ്്‌റ്റേഷന്റെയും മറ്റും പേരുകള്‍ മാറ്റി.പാഠപുസ്തകങ്ങളിലുംകാവി വത്കരണം നടത്തി.നൂറ് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ മുഖം മാ്റ്റുകയെന്ന ഫാഷിസ്റ്റ് വത്കരണത്തിന്റെ ഭാഗമാണിതെല്ലാം.ചരിത്രം നീതീകരിക്കപ്പെടാതെ പോവുമ്പോഴാണ് ഇത്തരം പ്രവണതകള്‍ ഉടലെടുക്കുന്നത്.നീതിയുടെ ചരിത്രമാണ് ധാര്‍മ്മികത സംരക്ഷിക്കുന്നത്.
ചരിത്രത്തെ ആയുധമായി ഉപയോഗപ്പെടുത്തി നൂറ്റാണ്ടുകളിലൂടെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് ഏതൊരു രാജ്യത്തും നടന്ന് കൊണ്ടിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter