ബൈബിളിന്റെ ദൈവികതയും വൈരുദ്ധ്യങ്ങളും

ദൈവിക ഗ്രന്ഥങ്ങള്‍ ദൈവ വചന സമാഹാരങ്ങളാണ്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും അമാനുഷികമായിരിക്കണം. എന്നാല്‍, ദൈവിക ഗ്രന്ഥങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ഇന്നുള്ള പല ഗ്രന്ഥങ്ങളും മനുഷ്യ ഇടപെടലുകള്‍ നടന്ന ആശയ സമാഹാരങ്ങളായി മാറിയിട്ടുണ്ട്. അമാനുഷികമെന്നോ ദൈവിക മെന്നോ അവയെ വിശേഷിപ്പിക്കാവതല്ല.

വിശുദ്ധ ഖുര്‍ആനല്ലാത്ത, മറ്റേതൊരു ഗ്രന്ഥവും പഠനവിധേയമാക്കുമ്പോള്‍ മനുഷ്യ കൈക്കടത്തലുകളില്‍ നിന്നും മുക്തമല്ലെന്നു ബോധ്യപ്പെടും. ഒരു ഗ്രന്ഥം ദൈവികമാണോ അല്ലെയോ എന്നു വേര്‍തിരിക്കാനുള്ള മാനദണ്ഡങ്ങള്‍ ഖുര്‍ആനില്‍ പഠിപ്പിക്കുന്നുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ഖുര്‍ആന്‍ അല്ലാഹുവില്‍നിന്ന് അവതരിച്ചതല്ലായിരുന്നുവെങ്കില്‍ അതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയുമായിരുന്നു. (നിസാഅ്) ദൈവികേതര ഗ്രന്ഥങ്ങള്‍ വൈരുദ്ധ്യമുക്തമായിരിക്കില്ല, തീര്‍ച്ച.

അനുയായികള്‍, പൂര്‍ണ്ണ ദൈവികത അവകാശപ്പെടുന്ന ഗ്രന്ഥങ്ങളാണ് പഴയ നിയമവും പുതിയ നിയമവും അഥവാ ഇന്നറിയപ്പെടുന്ന ബൈബിള്‍. പക്ഷെ നടേ ഉദ്ധരിച്ച മാനദണ്ഡത്തിനു ബൈബിളിനെ വിധേമാക്കുമ്പോള്‍ ഏതൊരാള്‍ക്കും സുവ്യക്തമാകുന്ന വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രകള്‍ തന്നെ കാണാം. ചില ഉദാഹരണങ്ങള്‍ നോ

ക്കുക.

രണ്ടാം ദിന വൃത്താന്തം അഹസിയായുടെ സിംഹാസന രോഹണ സമയത്തെപ്രായം നാല്‍പത്തിരണ്ട് ആയിരുന്നെന്ന് പറയുന്നു. എന്നാല്‍ രണ്ടാം രാജാക്കന്മാര്‍ വായിച്ചാല്‍ കാണുക അഹസിയ ഭരണമാരംഭിച്ചത് ഇരുപത്തിരണ്ടാം വയസ്സില്‍ എന്നാണ്. ഒരിക്കലും ഈ രണ്ടു പ്രസ്ഥാവനയും കൂടി ശരിയാവുകയില്ല. രണ്ടിലൊന്നുമാത്രമാണ് ശരി. പക്ഷേ, ഏതാണ് അത്? സംശയാസ്പദം. അതുകൊണ്ടുതന്നെ വ്യാജത്തിന്റെ മുദ്ര രണ്ടിലും പതിഞ്ഞിരിക്കുന്നു.

ഇനി ശാമുവല്‍ 2, 24:9-ല്‍ എഴുതിയിരിക്കുന്നത് കാണുക. എട്ടു ലക്ഷം ഇസ്രഈല്യരും അഞ്ചു ലക്ഷം ജൂതന്മാരും വാളെടുത്തു. എന്നാല്‍ ഒന്നാം ദിനവൃത്താന്തം 21:5-ല്‍ എഴുതുന്നത് നോക്കുക. ഇസ്രഈല്യര്‍ 11 ലക്ഷവും ജൂതന്മാര്‍ 4,70,000 എന്നുമാണ്. തീര്‍ച്ചയായും രണ്ടു സംഖ്യയും കൂടി ശരിയാവാന്‍ ഒരിക്കലും സാധ്യതയില്ല. സര്‍വ്വജ്ഞനായ ദൈവത്തില്‍നിന്നും ഇത്തരം തെറ്റായ കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമുണ്ടാവുക സാധ്യമല്ല. അഥവാ ബൈബിള്‍ ഒരിക്കലും ദൈവികമല്ലെന്നര്‍ത്ഥം.

രാജാക്കന്മാര്‍ 2, 24-8ല്‍ സിംഹാസനാരോഹണ സമയത്ത് യെഹോയാതിന്റെ പ്രായം പതിനെട്ട് വയസ്സ് എന്നെഴുതുന്നു. അതുതന്നെ എട്ടു വയസ്സെന്നും പ്രസ്താവമുണ്ട്. യെഹോയാവിന്റെ സിംഹാസനാരോഹണം തന്നെ ഒരത്ഭുതമെന്നപോലെ ഒരേ സമയത്ത് പതിനെട്ടും എട്ടും വയസ്സായിരിക്കുക എന്ന അത്ഭുതവും സംഭവിച്ചിരിക്കുന്നു. ബൈബിളിന്റെ അവിസ്വാസത്തിന് ശക്തി കൂടുന്നതാണ് അതിലെ ഓരോ കണക്കുകളും

കണക്കുകള്‍ ഉദ്ധരിക്കുന്നിടത്തെല്ലാം വന്‍ വ്യത്യാസവും വൈരുദ്ധ്യങ്ങളും നിറഞ്ഞുനില്‍ക്കുന്നത് ബൈബിളില്‍ കാണാനാകും. ശാമുവല്‍ 2, 23:8-ല്‍ എഴുതുന്നു. യഷോബയാം 800 ശത്രുക്കളെ കൊന്നു. എന്നാല്‍ ഒന്നാംദിന വൃത്താന്തം, 11:11 അതേ സംഭവത്തെക്കുറിച്ച് എഴുതുന്നു: 300 പേരെ കൊന്നുവെന്ന്. ശാമുവേല്‍ 2, 24:13-ല്‍ പറയുന്നു. ഓ, ഡേവിഡ്, ഞാന്‍ ശത്രുക്കൡലേക്ക് ഏഴ് വര്‍ഷത്തെ ക്ഷാമം അയയ്ക്കാം. എന്നാല്‍ ഒന്നാം ദിനവൃത്താന്തം 21:11ല്‍ പറയുന്നത് മൂന്നു വര്‍ഷത്തെ ക്ഷാമം എന്നാണ്.

കണക്കുകളുടെ വ്യക്തമായ ഈ വൈരുദ്ധ്യങ്ങള്‍ ഇതൊരിക്കലും ദൈവികതയല്ലെന്നു ബോധ്യപ്പെടുത്തുന്നു. ചില ദൈവിക വചനങ്ങള്‍ ബൈബിളില്‍ ഉണ്ടെന്നത് ഇതിന് എതിരല്ല. മുമ്പ് ദൈവിക ഗ്രന്ഥമായിരുന്ന ആ ഗ്രന്ഥത്തില്‍ പില്‍ക്കാലത്തുള്ളവര്‍ കൈക്കടത്തി എന്നാണ് ഈ വൈരുദ്ധ്യങ്ങള്‍ അറിയിക്കുന്നത്. മാത്രമല്ല, കടത്തിക്കൂട്ടിയ വചനങ്ങളും ദൈവ വചനങ്ങളും വേര്‍തിരിക്കാന്‍ സാധ്യമല്ലാത്തവിധത്തില്‍ മിശ്രമായി.

പരിശുദ്ധരായ പ്രവാചകന്മാരെ ബൈബിള്‍ പരിചയപ്പെടുത്തുന്ന വിശേഷണങ്ങളാണ് ബൈബിളിന്റെ ദൈവികത ചോദ്യം ചെയ്യുന്ന മറ്റൊരു തെളിവ്. അശ്ലീലങ്ങളിലും ബിംബാരാധനകളാലും ഏറ്റവും മ്ലേഛമായ വിശേഷണങ്ങളാണ് പ്രവാചകരെക്കുറിച്ച് ബൈബിള്‍ ജനങ്ങളെ പഠിപ്പിക്കുന്നത്.

ഉല്‍പത്തി അധ്യായം 19, വചനം 36-ല്‍ നമുക്ക് ഇങ്ങനെ വായിക്കാം: അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും പിതാവിനാല്‍ ഗര്‍ഭവതികളായി. (ഉല്‍പത്തി 19,36) അഥവാ ബഹുമാനപ്പെട്ട, ഈ പ്രവാചകരെ വ്യഭിചാരിയെന്നാണ് ബൈബിള്‍ പ്രസ്താവിക്കുന്നത്.

പ്രവാചകര്‍ ദാവൂദിന്റെ സാമുവേല്‍ 2, ഇങ്ങനെയാണ് പറയുന്നത്. മട്ടുപ്പാവില്‍ നിന്ന് രാജാവ് ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. അവള്‍ അതീവ സുന്ദരിയായിരുന്നു. ദാവീദ് ആളെയയച്ച് അവളെക്കുറിച്ച് അന്വേഷിച്ചു. ഒരാള്‍ പറഞ്ഞു: ഇതു ബത്‌ശേബ അല്ലേ? എലിയാമിന്റെ പുത്രി, ഹിത്തിയനായ ഊറിയായുടെ ഭാര്യ. ദാവീദ് ദൂതരെ അയച്ച് അവളെ വരുത്തി. അവള്‍ അയാളുടെ അടുക്കലെത്തി. അയാള്‍ അവളുടെ കൂടെ ശയിച്ചു. (അവള്‍ ആര്‍ത്തവശുദ്ധി നീങ്ങി ശുദ്ധീകൃതയാകുന്ന കാലമായിരുന്നു അത്.) പിന്നീട് അവള്‍ സ്വഭവനത്തിലേക്ക് മടങ്ങി. അവള്‍ ഗര്‍ഭിണിയായി. അവള്‍ ആളെയയച്ച് ദാവീദിനെ അറിയിച്ചു: 'ഞാന്‍ ഗര്‍ഭിണിയാണ്.' (ശാമുവേല്‍ 2,11: 2-5)

പ്രവാചകര്‍ ശിംശോന്‍ അന്യസ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തി എന്നും മറ്റൊരു സ്ത്രീയുമായി പ്രേമത്തിലായിരുന്നുവെന്നും എഴുതുന്നു. ശിംശോന്‍ ഗസ്സായിലേക്ക് പോയി. അവിടെ അയാള്‍ ഒരു വേശ്യയെ കണ്ടു. അയാള്‍ അവളെ പ്രാപിച്ചു. (ന്യായാധിപന്മാര്‍ 16:1) ഇതേ അധ്യായത്തിന്റെ 4-ാം വചനത്തില്‍ ഇങ്ങനെ പറയുന്നു: പിന്നീട് സോറേക് താഴ്‌വരയിലെ ഒരു സ്ത്രീയെ അയാള്‍ പ്രേമിച്ചു. അവളുടെ പേര് ദെലീലാ.

എത്ര നീചമായ ആരോപണങ്ങളാണ് പ്രവാചകരെക്കുറിച്ച് നടത്തുന്നത്. ഇതെങ്ങനെ ദൈവിക വചനങ്ങളാകും. പാപസുരക്ഷിതരായ പ്രവാചകരെ ഇത്രവലിയ അശ്ലീലവിശേഷണത്തിലൂടെ അവരെപ്പോലെ തങ്ങള്‍ക്കും തെറ്റുചെയ്യാമെന്ന ക്രൈസ്തവ കുബുദ്ധിയാകാം ഇതിന്റെ പിന്നിലെ പ്രേരണ.

മാത്രമല്ല, പല പ്രവാചകരും കളവ് പറയുന്നവരായിരുന്നുവെന്നും (ന്യായാധിപന്മാര്‍ 5-ല്‍) ഒന്നാം രാജാക്കന്മാര്‍ അധ്യായം 13-ല്‍ ഒരു പ്രാവചകന്‍ കളവ് പറഞ്ഞുവെന്ന് പ്രവാചകന്റെ പേരുപറയാതെ പ്രസ്താവിക്കുന്നു. കൃസ്തു തന്നെ കളവ് പറഞ്ഞതായി ഒന്നാം രാജാക്കന്മാര്‍ അധ്യായം 20-ല്‍ പ്രസ്താവിക്കുന്നുണ്ട്.

ഒരുപാട് തവണ കളവ് പറഞ്ഞതായി യിരമ്യാവ് പ്രവാചകനെ (യിരമ്യാവ്, 38-ല്‍) ബൈബിള്‍ പരിചയപ്പെടുത്തുന്നു. കളവ് പറയരുതെന്ന് പഠിപ്പിക്കുന്ന പ്രവാചകര്‍ തന്നെ എങ്ങനെ കളവ് പറയും? അവരുടെ വാക്കുകള്‍ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും?

ഇനി പ്രവാചകന്മാര്‍ ബിംബാരാധനയോട് സമീപിച്ചിരുന്ന ശൈലി ബൈബിള്‍ എത്ര നിസ്സാരമായാണ് എഴുതിത്തള്ളുന്നത്. ബിംബാരാധന എതിര്‍ക്കാന്‍ വേണ്ടി വന്ന പ്രവാചകരെതന്നെ ബിംബാരാധകരായി വിലയിരുത്തുന്നത് ആശ്ചര്യകരമാണ്. ബൈബിള്‍ ദൈവികമല്ലെന്നു ബോധ്യപ്പെടാന്‍ ഈ ഒരൊറ്റ പ്രസ്താവന മാത്രം മതി.

പുറപ്പാട് പുസ്തകം അധ്യായം 32-ല്‍ പറയുന്നത് കാണുക. അപ്പോള്‍ അഹറോന്‍ അവരോട് പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ സ്വര്‍ണ്ണ വളയങ്ങള്‍ എടുത്ത് എന്റെ അടുത്തുകൊണ്ടുവരൂ. അതനുസരിച്ച് എല്ലാവരും തങ്ങളുടെ കാതുകളിലുണ്ടായിരുന്ന സ്വര്‍ണ വളയങ്ങള്‍ എടുത്തു അഹറോന്റെ പക്കല്‍ കൊണ്ടുവന്നു. അയാള്‍ അവ വാങ്ങി ഒരു കൊത്തൂളി കൊണ്ടു രൂപം നല്‍കി. ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. അവര്‍ പറഞ്ഞു: ഇസ്രയേലേ, ഇത. നിന്നെ ഈജിപ്തില്‍ നിന്നുകൊണ്ടുവന്ന നിന്റെ ദേവന്മാര്‍, ഇതുകണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം ഉണ്ടാക്കി. അയാള്‍ പ്രഖ്യാപിച്ചു. നാളെ കര്‍ത്താവിന് ഒരു ഉത്സവമായിരിക്കും. ജനങ്ങള്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു ഹോമബലി കഴിക്കയും സമാധാന ബലി അര്‍പ്പിക്കയും ചെയ്തു. ജനങ്ങള്‍ ഇരുന്നു തീനും കുടിയും കഴിഞ്ഞു കൂത്താടാന്‍ തുടങ്ങി.'' (പുറപ്പാട് 32, 2-6)

അഥവാ അഹരോന്‍ (ഹാറൂണ്‍) പ്രവാചകന്‍ ജനങ്ങളോട് ബിംബങ്ങളെ ഉണ്ടാക്കാനാവശ്യപ്പെടുന്നു. അവയെ എങ്ങനെ പൂജിക്കണമെന്ന് പഠിപ്പിക്കുന്നു. സുലൈമാന്‍ നബി(അ)നെ വാര്‍ധക്യത്തില്‍ ബിംബാരാധനക്ക് ഭാര്യമാര്‍ പ്രേരിപ്പിച്ചിരുന്നതായി പറയുന്നത് കാണുക. 'ഭാര്യമാര്‍ രാജാവിന്റെ ഹൃദയത്തെ വ്യതിചലിപ്പിച്ചു. വാര്‍ദ്ധക്യത്തില്‍ സോളമന്റെ ഹൃദയത്തെ അവര്‍ അന്യദേവന്മാരിലേക്ക് തിരിച്ചു.' (ഒന്നാം രാജാക്കന്മാര്‍ 11-4)

ഇത്ര നീചമായി ലോകത്ത് മനുഷ്യനിര്‍മ്മിത ഗ്രന്ഥങ്ങള്‍ പോലും പ്രവാചകരെക്കുറിച്ച് പരിചയപ്പെടുത്തുന്നുണ്ടാവില്ല. പിന്നെ ദൈവികത അവകാശപ്പെടുന്ന ബൈബിൡ ഈ വചനങ്ങള്‍ എങ്ങനെയുണ്ടായി? തീര്‍ച്ചയായും മനുഷ്യകരങ്ങളുടെ കൈകക്കടത്തല്‍ അതില്‍ നടന്നിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകളാണിത്.

ബൈബിളിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം നിയമങ്ങള്‍ അംഗീകരിക്കാന്‍ കല്‍പിക്കുന്ന അതേ ഗ്രന്ഥം മറ്റൊരിടത്ത് നിയമങ്ങള്‍ ശാപമാണെന്നു പഠിപ്പിക്കുന്നു. അഥവാ നിയമം പാലിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ് എന്നാണതിനര്‍ത്ഥം.

പൗലോസ് എഴുതുന്നുണ്ട്. ന്യായപ്രമാണത്തിന്റെ നിയമങ്ങള്‍ ശാപമാണ്. ക്രിസ്തു അവതരിച്ചത് മനുഷ്യരാശിയെ ആ ശാപത്തില്‍ നിന്ന് രക്ഷിക്കാനുമാണ്. ഇതിന്റെ സാരാംശം ഏതൊരാള്‍ക്കും വ്യക്തമാകും. മോഷ്ടിക്കരുത്, വ്യഭിചരിക്കരുത്, അയല്‍വാസിയെ ഉപദ്രവിക്കരുത്, മാതാപിതാക്കളെ ധിക്കരിക്കരുത് തുടങ്ങിയ ന്യായപ്രമാണത്തിന്റെ നിമയങ്ങളാണെന്നു ബൈബിള്‍ പഴയ നിയമം പഠിപ്പിക്കുന്നു. ആ മത നിയമങ്ങളെല്ലാം ശാപമാണെങ്കില്‍ അവയും ശാപങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. പൗലോസ് പറയുന്നത് ശരിയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് മോഷണം, വ്യഭിചാരം തുടങ്ങിയവ നിര്‍വ്വഹിക്കാവുന്നതാണ്. പക്ഷേ, ക്രിസ്ത്യാനികളെല്ലാവരും പ്രസ്തുത നീച കൃത്യങ്ങള്‍ പാപമായി എണ്ണുന്നവരാണ്. ഇത് പ്രവര്‍ത്തിക്കുന്നവരെ പാപികളായിട്ടും എണ്ണുന്നു.

ബൈബിളിന്റെ ആദ്യന്ത്യം വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര മാത്രമാണുള്ളത്. ദൈവിക ഗ്രന്ഥമെന്നവകാശപ്പെടുന്ന ഈ കൃതിയില്‍ എങ്ങനെ വൈരുദ്ധ്യങ്ങളുണ്ടായി? പ്രസക്തമായൊരു ചോദ്യമാണിത്. ക്രൈസ്തവ വിശ്വാസികളില്‍പ്പെട്ടവര്‍ തന്നെ ഉദ്ധരിച്ചിട്ടുള്ള ഇത്തരം സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ഒരിക്കലും ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter