ത്രിഏകത്വം

ക്രൈസ്തവരുടെ ദൈവവിശ്വാസമാണ് ത്രിഏകത്വം. അത് ഗ്രഹിക്കുകയെന്നത് ഏറെ ശ്രമകരമാണ്. എന്നല്ല, അവര്‍ക്കുതന്നെ അസാധ്യമാണ്. 'പരിശുദ്ധ ത്രിത്വം (ഇതാണവരുടെ ദൈവ സങ്കല്‍പം) മനുഷ്യ ബുദ്ധിക്ക് അഗ്രാഹ്യമായൊരു ദിവ്യ രഹസ്യം ആണെന്നു ക്രിസ്തു മതം പഠിപ്പിക്കുന്നു' (ക്രൈസ്തവ ദര്‍ശനം- ഡോ. ജെ. കട്ടക്കല്‍, പേ. 87).

അതുപോലെ ദൈവം ത്രിഏകം എന്നതിനെപ്പറ്റി പൂര്‍ണമായി മനസ്സിലാക്കുവാന്‍ യാതൊരു വ്യക്തിക്കും സാധിക്കുന്നില്ല (നിങ്ങളുടെ ചോദ്യം ഇതാണെങ്കില്‍, എം,എച്ച്. ഫിന്‍ലെ, പേ. 34). 'ക്രിസ്ത്യാനികള്‍പോലും ത്രിത്വസ്വഭാവത്തെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കിയിട്ടുള്ളവല്ല. എന്നാലും അത് ദൈവിക വെളിപാടിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമായതുകൊണ്ട് അതിനെ ഹൃദയപൂര്‍വ്വം വിനയത്തോടെ സ്വീകരിക്കുകയാണ് ചെയ്യുന്നത് (ടി.പു പേജ് 47). ഒരു 'വേദഗ്രന്ഥത്തിന്റെ അനുയായികളെപറ്റി ഇങ്ങനെ പറയുമ്പോള്‍ നിങ്ങളത് അവിശ്വസിച്ചേക്കും; ലോകത്തെ ഏറ്റവുമധികം അനുയായികളുള്ള ഒരു മതത്തിന്റ മൗലിക വിശ്വാസം ഇങ്ങനെ ദൂര്‍ബലമാകുമോ എന്നുതീര്‍ച്ചയായും നിങ്ങള്‍ ചിന്തിക്കും. എന്നാല്‍ ക്രിസ്ത്യാനി വിഭാഗത്തിന്റെ ദൈവവിശ്വാസ സങ്കല്‍പത്തിന്റെ ചില സാമ്പിളുകള്‍ നമുക്ക് കാണാം. അവ ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ്: യഹോവയായ ദൈവത്തോടൊപ്പം (ദൈവം എന്നതിനുള്ള ഹിബ്രു പദമാണ് ഹയോവ. നാം അല്ലാഹു എന്നു പറയുന്നതിനു പകരം ക്രിസ്ത്യാനികള്‍ ഈ പദമുപയോഗിക്കുന്നു). യേശുവും കന്യാമറിയമും ദൈവങ്ങളാണെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിഭാഗം യഹോവയില്‍നിന്നുല്‍ഭവിച്ച ഒരു പ്രകാശ കിരണമാണ് യേശു എന്നുപറയുന്നു.  ദൈവത്തിന്റെ ഒരംശമാണെന്നര്‍ത്ഥം. യേശു (ഹീബ്രു ഭാഷയില്‍ രക്ഷകന്‍ എന്നര്‍ത്ഥം വരുന്ന ജ്വോഷാ എന്ന നാമത്തിന്റെ രൂപാന്തരമാണ് യേശു. മലയാളം എന്‍സൈക്ലോപീഡിയ. പേ 1211)

നമ്മെപ്പോലെ ഒരു മനുഷ്യന്‍ തന്നെ. എങ്കിലും യഹോവയുടെ പ്രത്യേകാനുഗ്രവും സ്‌നേഹവും പരിഗണനയുമൊക്കെ ലഭിക്കുകയും അങ്ങനെ ദൈവ പുത്രന്‍ എന്ന  പദവി പ്രാപിക്കുകയും ചെയ്തു. യേശുവിന് രണ്ട് മുഖങ്ങളുണ്ട്. ദൈവികവും മാനുഷികവും. ആദ്യത്തേത് യഹോവയില്‍നിന്നും രണ്ടാമത്തേത് മാതാവ് മറിയയില്‍ നിന്നും കിട്ടി-ഇതാണ് മറ്റൊരു വിശ്വാസം. മുഖം ഒന്നേയുള്ളൂ. ദൈവികതയും മാനുഷികതയും ഒരുപോലെ ഇതില്‍ സമ്മേളിച്ചിട്ടുണ്ട്. എന്ന് മറ്റൊരു വിഭാഗം സിദ്ധാന്തിക്കുന്നു. യേശു മാത്രമാണ് ദൈവമെന്ന് വിശ്വസിക്കുന്നവരാണ് മറ്റൊരു കൂട്ടരെങ്കില്‍ കന്യാമറിയ ദൈവത്തിന്റെ മാതാവാണെന്നു ധരിക്കുന്നവരുമുണ്ട് (ക്രിസ്ത്യാനിസവും മിഷനറിയും, പേ. 14, 15).

ദൈവം, ദൈവത്തിന്റെ ശക്തി (പരിശുദ്ധാത്മാവ്), ദൈവത്തിന്റെ വചനം (യേശു) എന്നീ മൂന്നു വ്യക്തിത്വങ്ങള്‍ ദൈവത്തില്‍ ഉള്‍കൊള്ളുന്നുവെന്നാണ് ഇപ്പോള്‍ നമ്മുടെ നാടുകളില്‍ പ്രചാരത്തിലുള്ള  വിശ്വാസം. അങ്ങനെ യഹോവയായ ദൈവം, പരിശുദ്ധാത്മാവ്, പുത്രന്‍ (യേശു) എന്നീ മൂന്ന് ഏകദൈവത്തില്‍ (?...!) അവര്‍ വിശ്വസിക്കുന്നു. (മൂന്ന് ഏക ദൈവമെന്ന പ്രയോഗം നിങ്ങള്‍ക്ക് ദഹിക്കുന്നില്ലേ? ദഹിച്ചാലും ഇല്ലെങ്കിലും അതാണ് വസ്തുത. അത്‌കൊണ്ട് അങ്ങനെ വിശ്വസിക്കുക. ക്രിസ്തീയ പണ്ഡിതന്മാര്‍ അങ്ങനെയാണ് പഠിപ്പിച്ചുതരുന്നത്. ഏതാനും വരികള്‍ ശ്രദ്ധിക്കുക: ദൈവം ഏകനാണ് എന്നും, അതേ സമയം മൂന്നില്‍ ഏകനാണ് (three in one) എന്നും ബൈബിള്‍ പഠിപ്പിക്കുന്നു. മൂന്നു വ്യക്തികളുള്ള സര്‍വ്വ ശക്തനായ ഒരു ആത്മാവ് (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) എന്നീ വിധത്തില്‍ ബൈബിള്‍ നാമകരണം ചെയ്തിരിക്കുന്നു (ഫ്രൈസ് ദി ഫാക്റ്റ്‌സ്, എം.എച്ച്. ഫിന്‍ലെ, വിവര്‍ത്തനം, പേജ് 33).

തങ്ങള്‍ ഏകദൈവ വിശ്വാസികളാണെന്നു പറയുകയും ബഹുദൈവങ്ങളില്‍ വിശ്വസിക്കുകയും വേണമെന്നാണ് ഇവരുടെ ഉള്ളിലിരിപ്പ്. ഈ ഉത്തര ദക്ഷിണ ദ്രുവങ്ങളൊന്നിച്ച് ചേര്‍ക്കാന്‍ രാപ്പകലുകള്‍ ഒരുമിച്ചുകൂട്ടാന്‍ എന്തെല്ലാം വ്യര്‍ത്ഥ ശ്രമങ്ങളാണിവര്‍ നടത്തുന്നത്?. വിചിത്രമായ എത്രയെത്ര കണക്കുകളും ഫോര്‍മുലകളുമാണ് ഇവരുടെ സാഹിത്യങ്ങളില്‍. ഒന്നും ഒന്നും ഒന്നും കൂട്ടിയാല്‍ മൂന്നല്ലേ കിട്ടുകയെന്ന് നിങ്ങള്‍ ചോദിക്കുന്നുവെങ്കില്‍ അവ ഗുണിച്ചാല്‍ ഒന്നുതന്നെ കിട്ടുമെന്നാണിവരുടെ പ്രതികരണം!

നിങ്ങളിരിക്കുന്ന മുറിയുടെ വാതിലിന് രണ്ട് പാളികളുണ്ടല്ലോ. അവയില്‍ ഒന്ന് അടച്ചാല്‍ വാതില്‍ പാതി അടഞ്ഞിരിക്കുന്നു എന്നു പറയാം. അപ്പോള്‍ രണ്ടുമടച്ചാലോ വാതില്‍ രണ്ടും തുറന്നിരിക്കേണ്ടതല്ലേ. ഈ വിധമുള്ള വാദഗതികളാണ് തങ്ങളുടെ ആകാശക്കോട്ട പണിയാന്‍ ഇവര്‍ അവതരിപ്പിക്കുന്നത്. 'എന്നാല്‍ ദൈവം ഒന്ന് എന്ന സംഖ്യയെക്കാള്‍ എത്രയോ വലിയവനാണ്. ദൈവത്തെ ഒന്ന് എന്ന സംഖ്യയോട് മൂല്യപ്പെടുത്തി ശിര്‍ക്ക് എന്ന പാപം ചെയ്യുവാനും നമുക്കു പാടില്ല. നമ്മുടെ കണക്കുകൂട്ടലുകള്‍ക്കൊക്കെ അതീതനാണ് ദൈവം' (തെറ്റിദ്ധാരണകള്‍, റവറന്റ് ഇ. ഹാണ്‍, പേ. 5). ശിര്‍ക്ക് പേടിച്ച് യേശുവിനെ ദൈവമാക്കുന്ന ഇവര്‍ ഏകദൈവ വിശ്വാസം കൂവി നടക്കുന്നതിന്റെ അര്‍ത്ഥം ബുദ്ധിയുള്ളവര്‍ക്ക് ഇനിയും മനസ്സിലാകാതെയാണിരിക്കുന്നത്. സാക്ഷാല്‍ യഹോവയായ ദൈവത്തിന്റെ സ്വഭാവങ്ങളും കഴിവുകളുമൊക്കെ യേശുവിനുമുണ്ടെന്നാണ് ഇവരുടെ വിശ്വാസം. റവറന്റ് ഹാണിനെത്തന്നെ ശ്രദ്ധിക്കുക: ദൈവത്തിന്റെ വചനമാകുന്ന ദൈവ പുത്രന്‍ നിത്യനാണെന്ന കാര്യം ഓര്‍മിക്കുക. യേശുവിന്റെ അമ്മയായ മറിയ ജനിക്കുന്നതിനും മുമ്പ് ദൈവത്തിന്റെ വചനമാകുന്ന ദൈവപുത്രന്‍ ഉണ്ടായിരുന്നു. മറിയ നിത്യതയുള്ളവളല്ല. അതേസമയം ദൈവവചനമാകുന്ന യേശു നിത്യനാണ് (ടി.പു. പേ. 15).

ദൈവം, ദൈവത്തിന്റെ ആത്മാവ്, ദൈവത്തിന്റെ വചനം ഇവയാണ് ത്രിയേക ദൈവമെന്നു പറയുമ്പോള്‍ ബുദ്ധിയുള്ളവര്‍ക്ക് സംശയങ്ങളുണ്ടാകും. ആത്മാവും വചനവും വേറെവേറെയാണെങ്കില്‍ ആദ്യം പറഞ്ഞ ഈ ദൈവം പിന്നെ വെറും പാവയാണോ? ദൈവത്തിന് കാഴ്ചയും കേള്‍വിയും ഒന്നുമില്ലേ? അതോ കേവലം ആത്മാവും വചനവും മാത്രമേ ഉള്ളൂ? ദൈവത്തിന്റെ ആത്മാവിനെയും വചനത്തെയും ദൈവങ്ങളായി എണ്ണാമെങ്കില്‍, ദൈവത്തിന്റെ കാഴ്ച നാലാമത്തെയും കേള്‍വി അഞ്ചാമത്തെയും ദൈവങ്ങളാകേണ്ടതല്ലേ. അതുപോലെ ദൈവത്തിന്റെ മറ്റു ശക്തികളും വെവ്വേറെ പരിഗണിക്കപ്പെടേണ്ടതല്ലേ. ഇനി പരിശുദ്ധാത്മാവ് എന്നതില്‍ എല്ലാം ഉള്‍പെടുന്നുവെന്നാണ് വാദമെങ്കില്‍ വചനവും അതില്‍ ഉള്‍പെടണമല്ലോ. പക്ഷെ, ഇതൊക്കെ ആരോട് ചോദിക്കാന്‍. (ഇസ്‌ലാമും ക്രിസ്ത്യാനിസവും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter