ബംഗ്ലാദേശിലെ റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പിൽ കൊറോണ സ്ഥിരീകരിച്ചു
- Web desk
- May 15, 2020 - 14:23
- Updated: May 15, 2020 - 16:44
ധാക്ക: മ്യാൻമറിലെ മുസ്‌ലിം വംശഹത്യ മൂലം അയൽ രാജ്യമായ
ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യൻ മുസ്‌ലിംകൾ കൂട്ടമായി അധിവസിക്കുന്ന ദ്വീപായ കോക്സ്ബസാറിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ക്യാമ്പിലെ ഒരു അഭയാർത്ഥികളും സമീപപ്രദേശത്തെ മറ്റൊരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബംഗ്ലാദേശ് അധികൃതരും ഐക്യരാഷ്ട്രസഭയും അറിയിച്ചു.
ആദ്യമായാണ് റോഹിങ്ക്യകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. പത്തുലക്ഷത്തിലധികം അഭയാർത്ഥികളാണ് ഈ ദ്വീപിൽ അധിവസിക്കുന്നത്. ആളുകൾ കൂട്ടമായി താമസിക്കുന്നതിനാൽ സമൂഹം വ്യാപനം സംഭവിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. മാത്രമല്ല, വൃത്തിഹീനമായി കിടക്കുന്നതിനാൽ സാനിറ്റൈസർ ഉപയോഗിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഇവിടങ്ങളിൽ നടക്കുകയില്ല.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment