ഡോ ബഹാഉദ്ധീന്‍ നദ്‌വി ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അഞ്ചാമത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കും

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി തുര്‍ക്കിയില്‍ നടക്കുന്ന ആഗോള മുസ്ലിം പണ്ഡിത സഭയുടെ അഞ്ചാമത് ജനറല്‍ അസംബ്ലിയില്‍ സംബന്ധിക്കും.

രാജ്യത്തിന്റെ ചരിത്ര-സാംസ്‌കാരിക തലസ്ഥാനമായ ഇസ്തംബൂളിലാണ് ആറു ദിവസത്തെ ജനറല്‍ അസംബ്ലി നടക്കുന്നത്.

ഒരാഴ്ചത്തെ പര്യടനത്തിനിടയില്‍ ഇസ്തംബൂളിലെയും തലസ്ഥാന നഗരിയായ അങ്കാറയിലെയും വിവിധ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുക്കയും അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
കൂടാതെ രാജ്യത്തെ പ്രമുഖ മതപണ്ഡിതര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍ എന്നിവരുമായി സംഭാഷണം നടത്തും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter