ഇസ്‌ലാമിലെ സ്ത്രീ സ്വാതന്ത്ര്യം
ഇസ്‌ലാമിന്റെ ശത്രുക്കളും പാശ്ചാത്യ മീഡിയകളും ഇസ്‌ലാമിനെതിരെ കൊഞ്ഞനം കുത്താന്‍ ഉപയോഗിക്കുന്ന ഏക വിഷയം സ്ത്രീയാണ്. ഇതര ദര്‍ശനങ്ങളില്‍ നിന്നും ഭിന്നമായി മുസ്‌ലിം സ്ത്രീയുടെ പാരതന്ത്ര്യമാണ് ഇവരുടെ ചര്‍ച്ച. ലോകം മുഴുക്കെ ഇസ്‌ലാമിക വിരുദ്ധ തരംഗങ്ങള്‍ തളം കെട്ടിയിരിക്കുന്ന ഇത്തരുണത്തില്‍ ഇസ്‌ലാമിനെ തകര്‍ക്കുന്നതിന് അനുഗുണമായ കാര്യമായിട്ടാണ് ഇവരിതിനെ മനസ്സിലാക്കുന്നത്. സത്യത്തില്‍ വ്യക്തമായ അന്ധതയെന്നല്ലാതെ നമുക്കിതിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ല. ലോകത്തിന്റെ കരുവാളിച്ച മുഖത്തുനിന്നും കപടതയുടെ ആവരണമുരിക്കലിലൂടെ മാത്രമേ ഇവിടെ സത്യത്തിന്റെ വെളിച്ചം കളിയാടുകയുള്ളൂ. അന്ധത നടിക്കുന്നവര്‍ക്ക് അന്ധത തന്നെയായിരിക്കും ഫലം. ഇമാം ബൂസ്വീരി തങ്ങള്‍ പാടിയ പോലെ ചെങ്കണ്ണ് ബാധിച്ചവന്ന് സൂര്യപ്രകാശം മങ്ങിയതായി അനുഭവപ്പെടുന്നതും രോഗം ബാധിച്ചവന്റെ വായ ജലത്തിന്റെ രുചി നിഷേധിക്കുന്നതും സ്വാഭാവികം മാത്രം.
ലൈല രവീണ്‍നെപ്പോലെ യുള്ള ഇസ്‌ലാമിലെ നവാഗത വൃന്ദമാണ് സത്യത്തില്‍ ഇസ്‌ലാമില്‍ ഒളിഞ്ഞിരിക്കു
ന്ന ഈ വെളിച്ചം ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കണ്ണടച്ചാക്ഷേപിക്കുന്നതിന് പകരം ഇസ്‌ലാമിനെക്കുറിച്ച് പഠനം നടത്തിയായിരുന്നു അവര്‍ ഇതിലേക്ക് കടന്നുവന്നത്.
1974-ലാണ് ലോറന്‍സ് എന്ന് പേരുള്ള ക്രൈസ്തവ വനിത ഫ്രാന്‍സില്‍ ജനിക്കുന്നത്. കാനഡയില്‍ നിന്നും ക്യൂബയില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയില്‍ ബിരുദം സമ്പാദിച്ച ഇവര്‍ അവസാനം ഇസ്‌ലാമിക പഠനങ്ങളില്‍ മുഴുകുകയായിരുന്നു. അങ്ങനെയാണ് അവര്‍ ഇസ്‌ലാമിലേക്ക് കടന്നു വരുന്നത്. ഇസ്‌ലാമിലെ സ്ത്രീയെ കേന്ദ്രീകരിച്ച് നടന്ന ലോറന്‍സിന്റെ പഠനങ്ങള്‍ പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിന് പുതിയ തേജസ്സും ഖ്യാദിയും വര്‍ദ്ധിപ്പിച്ചു. അന്ധമായി ഇസ്‌ലാമിലെ സ്ത്രീയെ ആക്ഷേപിക്കുക
യും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ലോകത്തിന് ഇത് ശക്തമായ തിരിച്ചടിയായിരുന്നു. ടീ ഷര്‍ട്ടും സ്‌കേര്‍ട്ടും ധരിച്ച പെണ്‍പ്പിള്ളേരെ മാത്രമേ അവര്‍ക്കു പരിചയമുണ്ടായിരുന്നുള്ളൂ.
അതുകൊണ്ട് തന്നെ പര്‍ദ്ദയും ഹിജാബും അവര്‍ക്ക് അരോചകമായി തോന്നി. ഇത്തരം ഭീഷണ സാഹചര്യങ്ങള്‍ ക്കു മുമ്പില്‍ ഒരു കൊടുങ്കാറ്റായിട്ടായിരുന്നു ലോറന്‍സിന്റെ അരങ്ങേറ്റം. അര്‍ദ്ധ നഗ്നതയില്‍ സ്വാതന്ത്ര്യം നുണയുന്നതിനു പകരം ശരീരമാസകലം മറക്കുന്നതിലാണ് അവര്‍ സ്വാതന്ത്ര്യം ദര്‍ശിച്ചത്. റോബോട്ടുകളെപ്പോലൊരു ആജ്ഞാനുവര്‍ത്തിയോ അല്ലെങ്കില്‍ വെറുമൊരു ദോശ വസ്തുവോ അല്ല സ്ത്രീ. അവള്‍ക്കും ആത്മാവും ചേതസ്സുമുണ്ട്. പ്രതികരിക്കാനും അരുതെന്ന് പറയാനും അവള്‍ക്ക് അവകാശമുണ്ട്. ഏതെങ്കിലും പൂവാലന്മാരുടെ കൈയ്യില്‍ രസം കൂറി
വിഹരിക്കലല്ല ജീവിതം. ഇവയായിരുന്നു ലോറന്‍സിന്റെ ഉള്ളിലെ തേട്ടങ്ങള്‍.
ജൂത-ക്രൈസ്തവ-മുസ്‌ലിം സ്ത്രീകളനുഭവിക്കുന്ന സ്വാതന്ത്ര്യം സംബന്ധമായി അവര്‍ നടത്തിയ പഠനം പ്രസിദ്ധമാണ്. പലരെയും ഇരുത്തിച്ചിന്തിപ്പിച്ച ഈ ഗവേഷണത്തിലൂടെ മുസ്‌ലിം സ്ത്രീയാണ് കൂടുതല്‍ സ്വാതന്ത്ര്യ മനുഭവിക്കുന്നതെന്നും ഇസ്‌ലാമിനെപ്പോലെ ഒരു പ്രത്യയ ശാസ്ത്രവും ഇത്ര സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും തെളിയിക്കുകയായിരുന്നു അവര്‍. ഇതോടെ മീഡിയകളുടെ പ്രചാരണങ്ങളത്രയും പൊള്ളയാണെന്നും ഇസ്‌ലാമി നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെല്ലാം മീഡിയകളുടെ സൃഷ്ടിയാണെന്നും തെളിയിക്കപ്പെടു
കയായിരുന്നു. മത്രമല്ല, പലരും ഇതോടെ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും അടുത്തറിയാനും മുമ്പോട്ടു വന്നു. ഇസ്‌ലാമിനെ ഭാഗികമായല്ല, മൊത്തമായിത്തന്നെ മനസ്സിലാക്കലായിരുന്നു അവരുടെ ലക്ഷ്യം.
ഇസ്‌ലാമിക ചിന്തകളും അനുഷ്ടാനങ്ങളുമായി പുലബന്ധം പോലുമില്ലാതിരുന്ന മണ്ണില്‍ ഇന്റര്‍ നെറ്റുകളുടെ സഹായത്തോടെയായിരുന്നു ലോറന്‍സ് മതം പഠിച്ചത്. ഇസ്‌ലാമിക പ്രബോധനരംഗത്ത് മഹാ വിപ്ലവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇത് അവരുടെ ജീവിതത്തിലേക്കും കടന്നുവരികയായിരുന്നു. പെട്ടെന്നുണ്ടായ ഇസ്‌ലാമികാശ്ലേഷണത്തില്‍ പല പ്രായോഗിക ബുദ്ധിമുട്ടുകളും അവരെത്തേടിയെത്തി. ഈ ഘട്ടങ്ങളില്‍ ഇസ്‌ലാമിന്റെ ഏതെങ്കിലും കോണുകളിലെ യുക്തിരാ ഹിത്യങ്ങള്‍ കണ്ടെത്താന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇസ്‌ലാ മിക സൈറ്റുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിച്ചും ഇന്റര്‍ നെറ്റ് വഴി ഇസ്‌ലാമാശ്ലേഷിച്ച ഒന്നിലധികം വ്യക്തികളെ പരിചയപ്പെട്ടുമാണ് ലോറന്‍സ് തന്റെ വിശ്വാ സം ശക്തിപ്പെടുത്തിയത്.
അണമുറിയാതെ വന്ന ഭീഷണികള്‍ക്കു മുമ്പിലും പതറാതെ ഉറച്ചു നിന്ന ലോറന്‍സ് തന്റെ വിശ്വാസം പങ്കുവെക്കുകയാണിവിടെ: ഞാനൊരു ക്രിസ്ത്യന്‍ കുടുംബാംഗമായിരുന്നു. എല്ലാവിധ വിദ്യാഭ്യാസവും സുസാധ്യമാക്കിത്തന്ന മാതാപിതാക്കള്‍ എന്റെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളായിരുന്നു. എന്റെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചിരുന്ന വലിയച്ഛന്റെ അകാല മൃത്യുഎന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ചു. എന്റെ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ ചിന്തിപ്പിക്കുകയും ചെയ്തു.
ക്രിസ്ത്യാനിറ്റിയെക്കുറിച്ചും വിശിഷ്യാ ക്രിസ്ത്യാനിറ്റിയിലെ യുക്തിരാഹിത്യങ്ങളെക്കുറിച്ചും എന്റെ മനസ്സ് എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ക്രിസ്ത്യാനിറ്റിയെ പൂര്‍ണ്ണമായും വെറുത്തെങ്കിലും അതിന്റെ അനുയായികളെ ഞാന്‍ ബഹുമാനിക്കുമായിരുന്നു. എങ്കിലും ഞാനതിനെ എന്റെ മതമാക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. ഉപരിപഠനാര്‍ത്ഥം കാനഡയിലേക്ക് പോയപ്പോള്‍ ഇസ്‌ലാമിലുള്ള താത്പര്യം വര്‍ദ്ധിക്കാന്‍ തുടങ്ങി. കാനഡയില്‍ വളരെ തുറന്ന മനസ്സോടെ ഞാന്‍ ഇസ്‌ലാമിനെ പഠിച്ചു. പ്രത്യേകിച്ച് ഇസ്‌ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി വിശദമായി പഠിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ എല്ലാം അറിയുക എന്നൊരു അഭിലാഷം മാത്രമായിരുന്നുവെങ്കിലും പിന്നീടത് ഇസ്‌ലാമിനെ മനസ്സിലാക്കലായി പരിണമിച്ചു. അങ്ങനെ അവിടെ വെച്ച് ഇസ്‌ലാമാശ്ലേഷിച്ചു. ആഴ്ചകള്‍ക്കു ശേഷം സ്വദേശമായ ഫ്രാന്‍സിലേക്കു മടങ്ങി. പര്‍ദ്ധ ധരിച്ചു ജോലിചെയ്യല്‍ ഫ്രാന്‍സില്‍ ബുദ്ധിമുട്ടായപ്പോള്‍ മൊറോക്കോയിലേക്ക് പോയി. ഫ്രഞ്ച് ഭാഷ സംസാരിക്കുന്നതുകൊണ്ടും എന്റെ ചില സഹോദരിമാര്‍ അവിടെ സ്ഥിര താമസമാക്കിയതുകൊണ്ടും ഞാന്‍ മൊറോക്കോയെത്തന്നെ തിരഞ്ഞെടുത്തു. ഫ്രാന്‍സില്‍ നിന്നും മൊറോക്കോയിലേക്ക് വന്നപ്പോള്‍ പുസ്തകങ്ങളിലൂടെ, ഇന്റര്‍ നെറ്റിലൂടെ മാത്രം കണ്ട് പരിചയിച്ച ഇസ്‌ലാമിക വിശ്വാസങ്ങളും വിശ്വാസികളുമായും ഇടപഴകാന്‍ അവസരം കിട്ടി. ഫ്രാന്‍സില്‍ അനുവര്‍ത്തിച്ചിരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വ്യത്യസ്തമായ ചില സമ്പ്രദായങ്ങള്‍ പിന്തുടരേണ്ടിവന്നതിനാല്‍ പ്രയാസങ്ങള്‍ അനുഭവപ്പെട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം സാധാരണപോലെയായി.
ഞാന്‍ ജൂതമതത്തിലെ അനുയായിയാണെന്ന് പലരും വിശ്വസിച്ചതിനാല്‍ ജൂതമതത്തിലേക്കുതന്നെ മടങ്ങാനാവശ്യപ്പെട്ട് സൈറ്റിലൂടെ എനിക്ക് കത്തുകള്‍ വന്നുകൊണ്ടേയിരുന്നു. പക്ഷെ, ഞാനൊരിക്കലും ജൂതനോ ക്രിസ്ത്യാനിയോ അല്ല. ഇപ്പോള്‍ ഞാനൊരു മുസ്‌ലിമാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.കുടുംബാംഗങ്ങളെല്ലാം അമുസ്‌ലിംകളായപ്പോള്‍ ഭാവിജീവിതത്തെക്കുറിച്ച് ശങ്കിച്ചുവെങ്കിലും തുടക്കത്തില്‍ അവരെല്ലാം എന്നെ സ്വീകരിച്ചു. പിന്നീട് ഞാന്‍ പര്‍ദ്ദ ധരിക്കാന്‍ തുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങളില്‍ പലരും പ്രത്യേകിച്ച്, സ്വന്തം പിതാവ് പോലും ബന്ധം വിച്ഛേദിച്ചപ്പോള്‍, ഏകനായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു എനിക്കു തുണയായത്.
ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ എനിക്കാദ്യമായി അനുഭവപ്പെട്ടത് ഇസ്‌ലാമിന്റെ സമത്വ ഭാവനയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്‌ലാം എല്ലാവരേയും ഒന്നായി കാണുകയും ഒരേ നിയമം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിലെ സാമൂഹ്യ നീതി മറ്റേതൊരു മതത്തേക്കാളും ഉന്നതമാകുന്നു. ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇനിയും എത്രയോ മുന്നോട്ടു പോവാനുണ്ട്. ഇസ്‌ലാമിക് കോണ്‍ഫ്രന്‍സുകളിലും പൊതു ചടങ്ങുകളിലും ലക്ചര്‍ ചെയ്യുന്നതിന് ഇസ്‌ലാമിനെ ക്കുറിച്ച് ആഴത്തില്‍ പഠിക്കാതെ അസാധ്യമാണ്.
ഒരു ഇസ്‌ലാമിക പ്രബോധകന്‍ തന്റെ പ്രബോധിത വര്‍ഗത്തെ നല്ലപോലെ അറിഞ്ഞിരിക്കണം. കാരണം ജനങ്ങള്‍ വ്യത്യസ്ത അഭിരുചിയുള്ളവരും താത്പര്യമുള്ളവരുമായിരിക്കും. ഓരോരുത്തരോടും അവരുടെ താല്‍പര്യങ്ങളുടെ ഭാഗത്തിലൂടെ സമീപിച്ചാല്‍ മാത്രമേ അവിടെ പ്രബോധനം ഫലവത്താവുകയുള്ളൂ. തന്റെ വിശ്വാസത്തിലൂടെ ലൈലാരവീണ്‍ എന്ന പേര് സ്വീകരിച്ച ലോറന്‍സിന്റെ ജീവിതം നല്‍കുന്ന ഏറ്റവും വലിയ സന്ദേശമാണിത്. ഓരോരുത്തരുടേയും മനശ്ശാസ്ത്രമറിഞ്ഞ് പ്രബോധനം ചെയ്താല്‍ പലരും ഇവിടേക്ക് വരാനുണ്ട് എന്നതാണ് വാസ്തവം.
Leave A Comment