ഫലസ്ഥീന്‍ വിഷയം ചര്‍ച്ച ചെയ്ത് യു.എന്‍ മേധാവിയും ജോര്‍ദാന്‍ രാജാവും

ഫലസ്ഥീനിലെയും മറ്റു പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെയും പ്രധാന വികസന പ്രവര്‍ത്തനങ്ങളെയും സമാധാന ശ്രമങ്ങളെയും കുറിച്ച് അബ്ദുല്ല രാജാവും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗ്വട്ടേഴ്‌സും ചര്‍ച്ച ചെയ്തു.

ദ്വിരാഷ്ട്ര ഫോര്‍മുലയിലൂടെ ഇസ്രയേലിന്റെയും ഫലസ്ഥീനിന്റെയും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും സമാധാനം സ്ഥാപിക്കപ്പെടണമെന്നും ചര്‍ച്ചയില്‍ അബ്ദുല്ല രാജാവ് ആവശ്യപ്പെട്ടു.1967 ജൂണ്‍ 4 ന് മുന്‍ തീരുമാന പ്രകാരമുള്ള കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര്യ ഫലസ്ഥീന്‍ രാഷ്ട്രമാണ് സ്ഥാപിക്കേണ്ടതെന്നും അതിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും അബ്ദുല്ല രാജാവ് വ്യക്തമാക്കി.

ഐക്യ രാഷ്ട്രസഭയുടെ റിലീഫ് വിഭാഗവും ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഏജന്‍സിയും  ഇത്തരം സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി.

സിറിയന്‍ രാഷ്ട്രീയ പ്രതിസന്ധിയും വേഗത്തില്‍ പരിഹരിക്കപ്പെടണമെന്നും സമാധാനം കൊണ്ടുവരണമെന്നും ചര്‍ച്ചയില്‍ ധാരണയായി.
സമാധാന ശ്രമങ്ങള്‍ക്കുള്ള അബ്ദുല്ല രാജാവിന്റെ പ്രയത്‌നങ്ങളെ യു.എന്‍ മേധാവി ആന്റണിയേ ഗ്വട്ടേഴ്‌സ് മുക്തകണ്ഠം പ്രശംസിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter