യമനിലേക്കുള്ള സഹായം തടഞ്ഞുവെന്ന ആരോപണം നിഷേധിച്ച് അറബ് സഖ്യസേന
- Web desk
- Aug 7, 2017 - 05:55
- Updated: Aug 8, 2017 - 07:43
യമനില്‍ സഹായ വിതരണത്തിനുള്ള ഒരു വാതിലും അടച്ചിട്ടില്ലെന്നും സഹായങ്ങള്‍ തടഞ്ഞു വെച്ചിട്ടില്ലെന്നും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി. യു.എന്‍ ഡവലമെന്റ് പ്രോഗ്രാം വിമാനങ്ങള്‍ക്ക് യമനിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഹായവുമായെത്തിയ വിമാനത്തിന് സന്‍ആ വിമാനത്താവളത്തില്‍ ഇന്ധനക്ഷാമം നേരിട്ടുവെന്നും ഇത് യമനിലേക്കുള്ള സഹായങ്ങള്‍ നിയന്ത്രിക്കാനുള്ള സഖ്യസേനയുടെ നീക്കമാണെന്നും ആരോപിച്ച് യു.എന്‍ ഡവലമെന്റ് പ്രോഗ്രാം ഡയറക്ടറുടേതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സഖ്യസേന വിശദീകരണവുമായി രംഗത്തെത്തിയത്.
ചിലമാധ്യമങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നത് വ്യാജമാണ്. ഹൂതികളുടെ വ്യാജ പ്രചരണങ്ങളുടെ ഭാഗമാണിതും. ഔഷധം, ഇന്ധനം, മറ്റു അവശ്യ വസ്തുക്കളും സഹായകവസ്തുക്കളുമായി യമനിലെത്തുന്ന വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും യമന്‍ സര്‍ക്കാര്‍ കീഴിലുള്ള സ്ഥലങ്ങളില്‍ കൃത്യമായ അനുമതി നല്‍കുന്നുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിനും ഇത് ബാധകമാണെന്നും തുര്‍ക്കി അല്‍ മാലികിപറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment