മസ്ജിദുല്‍ അഖ്‌സയുടെ നീതിക്കും ഫലസ്ഥീന്‍ ഐക്യം ആവശ്യം: ഹമാസ്

 

മസ്ജിദുല്‍ അഖ്‌സയില്‍ നീതി പുലരാന്‍ ഫലസ്ഥീന്‍ ഐക്യം അനിവാര്യമാണെന്ന് ഹമാസ്.
ഇസ്രയേല്‍ നടത്തുന്ന അനീതിയോട് പ്രതികരിക്കാന്‍ രാഷ്ട്രത്തിന്റെ പൂര്‍ണാര്‍ത്ഥത്തിലുള്ള ഐക്യവും  പുനസംഘടനയും ആവശ്യമാണെന്ന് ഹമാസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാം ഇന്‍തിഫാദയുടെ പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.
ഫലസ്ഥീന്‍ ലിബറേഷന്‍ അതോറിറ്റി (പി.എല്‍.ഒ) യും ഇസ്രയേലും തമ്മിലെ ഓസ്‌ലോ കരാറിലൂടെയാണ് ഇന്‍തിഫാദ അവസാനിപ്പിച്ചത്.
2000 സെപ്തംബര്‍ 28 നാണ് രണ്ടാം ഇന്‍തിഫാദ ആരംഭിച്ചത്. അന്ന് ഇന്‍തിഫാദയെ നേരിട്ടത് ഇസ്രയേല്‍ പ്രധാന മന്ത്രി ഏരിയല്‍ ഷാരോണ്‍ ആയിരുന്നു.
ഇന്‍തിഫാദ അഞ്ചു വര്‍ഷത്തോളം നീണ്ടു നിന്നു. ഫലസ്ഥീനിലെ അധിനിവേശ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിലേക്കും ഗാസയിലേക്കും അതിന്റെ അനുരണനങ്ങള്‍ നീണ്ടിരുന്നു. 4,412 ഫലസ്ഥീനികള്‍ 5 വര്‍ഷത്തിനിടെ ഇന്‍തിഫാദയിലെ വിവിധ പോരാട്ടങ്ങളില്‍ കൊല്ലപ്പെട്ടു. 48,332 പേര്‍ക്ക് മുറിവേറ്റു. ഇസ്രയേല്‍ സേനയില്‍ നിന്ന 1069 പേര്‍ കൊല്ലപ്പെടുകയും 4500 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter