നജീബ് തിരോധാനത്തിന് മൂന്ന് വയസ്സ്: അമിത് ഷായുടെ വീട്ടുപടിക്കലേക്ക് ഇരകളുടെ ബന്ധുക്കളുടെ മാർച്ച്
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായിട്ട് മൂന്ന് വർഷം പൂർത്തിയാകുന്നു. എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിന് പിന്നാലെ 2016 ഒക്ടോബർ 15ന് ഉത്തർപ്രദേശ് സ്വദേശി ആയിരുന്നു നജീബ് അഹ്മദ് ജെ.എൻ.യു ഹോസ്റ്റലിൽ നിന്നും ഇന്നും കാണാതാവുകയായിരുന്നു. കേസിൽ അന്വേഷണം നടത്തിയ സിബിഐ ഒരു തുമ്പും കിട്ടാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. അതിനിടെ തന്റെ മകനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ തുടരുക തന്നെയാണ് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്. നജീബ് ഐഎസിൽ ചേർന്നു എന്ന് വ്യാജ പ്രചരണം നടത്തിയ ചില സംഘം അനുകൂല ചാനലുകളെ കോടതിയിൽ കയറി മാപ്പ് പറയിപ്പിക്കാൻ വരെ അവരുടെ സമരത്തിന് സാധിച്ചു. നജീബിന്റെ തിരോധാനത്തിന് മൂന്ന് വർഷം പൂർത്തിയാക്കുന്ന ചൊവ്വാഴ്ച വിദ്വേഷ ആക്രമണങ്ങൾക്ക് ഇരയായവരുടെ ബന്ധുക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നുണ്ട്. 'അമിത് ഷാ മറുപടി പറയൂ' എന്ന പേരിൽ യുണൈറ്റഡ് എഗൈൻസ്റ്റ് ഹൈറ്റ് എന്ന സംഘടനയാണ് മാർച്ചുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter