വടക്കൻ സിറിയയിലെ തുർക്കി സൈനിക നടപടി: കുർദുകളുടെ സഹായത്തിനെത്തി സിറിയൻ സർക്കാർ സേന
ദമസ്കസ്: വടക്കൻ സിറിയയിൽ സുരക്ഷിത മേഖല സ്ഥാപിക്കാനായി തുർക്കി നടത്തുന്ന ഓപ്പറേഷൻ പീസ് നേട്ടങ്ങൾ കൈവരിച്ചതിനിടെ യുദ്ധത്തിൽ സിറിയൻ സർക്കാരിനെ നിർണായകമായ ഇടപെടൽ. വടക്കൻ സിറിയയിലെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് എന്ന കുർദ് സായുധ സംഘത്തിന് പിന്തുണ നൽകി ബഷാർ അൽ അസദിന്റെ സർക്കാർ സേന പ്രദേശത്ത് എത്തിച്ചേർന്നു. ഇതുവരെ കടുത്ത ശത്രുക്കളായിരുന്ന എസ്.ഡി.എഫും സിറിയൻ സർക്കാർ സേനയും തമ്മിൽ സഖ്യം രൂപംകൊണ്ടത് തുർക്കിയുടെ ഓപ്പറേഷൻ പീസ് സ്പ്രിംഗ് പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ്. ഇതോടെ പോരാട്ടം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. എസ്.ഡി.എഫിന്റെ സഹായത്തിനുണ്ടായിരുന്ന അമേരിക്കൻ സൈന്യം പൊടുന്നനെ മേഖലയിൽ നിന്ന് പിന്മാറിയതോടെ ക്ഷീണിതരായിരുന്ന എസ്.ഡി. എഫിന് സർക്കാർ സേനയുടെ സഹായം വലിയ ആശ്വാസം ആയിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter