ഫലസ്ഥീനികളുടെ നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രഞ്ച് ആക്ടിവിസ്റ്റുകള്‍

 

ഇസ്രയേലി ജയിലുകളില്‍ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫലസ്ഥീനികള്‍ തുടരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രഞ്ച് ആക്ടിവിസ്റ്റുകള്‍. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്രയേല്‍ ജയിലധികൃതികര്‍ ഫലസ്ഥീനികളോട് ക്രൂരതകള്‍ ചെയ്യുന്നത്, വിദ്യഭ്യാസവും ആരോഗ്യവും സുരക്ഷയും ഇന്ന് അവര്‍ക്ക് അന്യമാണ,് നീതിക്ക് വേണ്ടിയുളള പോരാട്ടത്തില്‍ ഞങ്ങളും ഫലസ്ഥീനികള്‍ക്കൊപ്പമാണ്. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച നിരാഹാര സമരക്കാര്‍ പറഞ്ഞു.
1600 ഓളം ഫലസ്ഥീനികള്‍ തുടരുന്ന നിരാഹാര സമരം 24 ദിവസം പിന്നിടുമ്പോഴാണ് ഫ്രാന്‍സിലെ ഫലസ്തീന്‍ എംബസ്സിക്ക് മുന്നില്‍ പിന്തുണയുമായി ഒരു കൂട്ടം ഫ്രഞ്ച് ആക്ടിവിസ്റ്റുകള്‍ എത്തിയത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter