ഡൽഹി കലാപത്തിലെ പോലീസ് അന്വേഷണം പക്ഷപാതപരം, പുനരന്വേഷണത്തിനായി തുറന്ന കത്തുമായി 9 മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥർ
- Web desk
- Sep 15, 2020 - 20:22
- Updated: Sep 15, 2020 - 20:29
"വംശഹത്യയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച രേഖകളും അന്വേഷണങ്ങളും രാഷ്ട്രീയതാല്‍പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതും പക്ഷപാതപരവുമാണ്. നിയമവാഴ്ചയിലും ഭരണഘടനയിലും വിശ്വസിക്കുന്ന സര്‍വിസിലിരിക്കുന്നവരും വിരമിച്ചവരുമായ എല്ലാ പൊലിസുകാരിലും ഇത് വേദനയുണ്ടാക്കുന്നുണ്ട്. വംശഹത്യയുമായി ബന്ധപ്പെട്ട് ഹിന്ദുക്കളില്‍ ചിലരെ അറസ്റ്റ് ചെയ്തതില്‍ നീരസം പ്രകടിപ്പിച്ച് പൊലിസ് കമ്മിഷണര്‍മാരില്‍ ഒരാള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പൊലിസ് നേതൃത്വത്തില്‍ നിന്നുള്ളവരുടെ ഇത്തരം ഭൂരിപക്ഷ മനോഭാവം കലാപത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നീതി നിഷേധിക്കുന്നതിലേക്ക് നയിക്കും. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനും ഇത് സഹായിക്കും'. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരെ പ്രതിചേര്‍ത്തതും തെറ്റായ നടപടിയാണെന്ന് കത്തില്‍ പറയുന്നു. ഭരണഘടന നല്‍കുന്ന മൗലികാവകാശമായ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും നടപ്പാക്കുകയായിരുന്നു പ്രതിഷേധക്കാര്‍. പക്ഷപാതപരമായ അന്വേഷണങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment