മര്‍ക്കസ് തലവന്‍ മൗലാന മുഹമ്മദ് സാദിനെതിരെ നരഹത്യക്ക് കേസ്
ന്യൂഡല്‍ഹി : ലോകത്തുടനീളം കൊറോണ ശക്തമായി പടരുന്നതിനിടെ നിസാമുദ്ദീനില്‍ വിലക്ക് ലംഘിച്ച്‌ തബ് ലീഗ് മത സമ്മേളനം സംഘടിപ്പിച്ച സംഭവത്തിൽ മര്‍ക്കസ് തലവന്‍ മൗലാന മുഹമ്മദ് സാദിനെതിരെ മനപ്പൂര്‍വ്വമായ നരഹത്യക്ക് കൂടി കേസ് എടുത്തു. ക്രൈംബ്രാഞ്ചാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. സാദിന്റെ നിരീക്ഷണ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് 19 ബാധ വ്യാപകമായതിനെ തുടര്‍ന്ന് മൗലാന സാദ് നിരീക്ഷണത്തിലായിരുന്നു.

സാദിനെ നേരിട്ട് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം എന്നാണ് സൂചന. ഇതിന് ശേഷമേ അറസ്റ്റിനെ കുറിച്ച്‌ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.മൗലാനാ സാദിനൊപ്പം 18 പേര്‍ക്കെതിരെ കൂടി പൊലീസ് കേസ് എടുത്തിരുന്നു. മാർച്ച് 13-16 നാണ് മർകസ് നിസാമുദ്ദീനിൽ വിദേശ പ്രതിനിധികൾ ഉൾപ്പെട്ട മത സമ്മേളനം നടന്നത്. ഇതിൽ പങ്കെടുത്ത പ്രതിനിധികൾക്ക് കൊറോണ പോസിറ്റീവായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സംഘ് പരിവാർ ശക്തികൾ മുസ്‌ലിംകൾക്കെതിരെ വർഗീയ പ്രചരണം നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter