ഉയ്ഗൂർ മുസ്‌ലിംകളെ വംശഹത്യക്കിരയാക്കുന്നതിൽ ചൈനക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അന്താരാഷ്ട്ര  കോടതി(ഐ.സി.സി) തള്ളി
ഹേഗ്: ചൈനയിലെ തുർക്കിഷ് വംശജരായ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യാ നടപടികൾ കൈക്കൊള്ളുന്നതിന്റെ പേരിൽ ചൈനക്കെതിരേ അന്വേഷണം നടത്തണമെന്ന ഹരജി അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ.സി.സി)തള്ളി. സിന്‍ജിയാങ്ങില്‍ നിന്ന് നാടുകടത്തപ്പെട്ട ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ഹരജിയാണ് തള്ളിയത്. ഐ.സി.സിയില്‍ അംഗമല്ലാത്തതിനാൽ ചൈനയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പ്രോസിക്യൂട്ടര്‍ ഫത്തൗ ബെന്‍സൗദ അന്വേഷണ ആവശ്യം തള്ളിയിരിക്കുന്നത്.

സിന്‍ജിയാങ്ങില്‍ പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്ന പേരില്‍ ചൈന നടത്തുന്ന അനധികൃത തടങ്കല്‍ കേന്ദ്രങ്ങളില്‍ 10 ലക്ഷത്തിലധികം മുസ്‌ലിം ന്യൂനപക്ഷത്തെ വംശീയ പീഡനങ്ങള്‍ക്കിരയാക്കുന്നതിന്റെ ധാരാളം തെളിവുകള്‍ ഐ.സി.സിയില്‍ സംഘം ഹാജരാക്കിയിരുന്നു. ഉയ്ഗൂര്‍ സ്ത്രീകളെ ചൈന നിര്‍ബന്ധിത വന്ധ്യംകരത്തിനിരയാക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter