സിറിയയില്‍ ബശ്ശാറിനെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡണ്ട്
- Web desk
- Jun 23, 2017 - 03:45
- Updated: Jun 23, 2017 - 14:47
സിറിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധത്തിന് നിലവിലെ പ്രസിഡണ്ട് ബശ്ശാറുല്‍ അസദിനെ മാറ്റുന്നത് കൊണ്ട് പരിഹാരമാവില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍.ഒരു അഭിമുഖത്തില്‍ യൂറോപ്യന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുമായി ചേര്‍ന്ന് സിറിയക്ക് ഒരു പരിഹാരം കാണുകയാണ് ഉദ്ധേശമെന്നും വിദേശശക്തികള്‍ അസദിനെ ഒരു വ്യക്തിയായി മാത്രമേ കണ്ടിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
"ബശ്ശാറുല്‍ അസദിനെ നീക്കം ചെയ്തതുകൊണ്ട് എല്ലാറ്റിനും പരിഹാരമായെന്ന് താന്‍ മനസ്സിലാക്കുന്നില്ല, അദ്ദേഹത്തിന് നല്ലൊരു പിന്മാഗിയായി ആരെയും കാണുന്നില്ല," മാക്രോണ്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്കി.
എന്നാല്‍ രാസായുധം പ്രയോഗിക്കുകയാണെങ്കില്‍ ഫ്രാന്‍സ് സിറിയയെ അക്രമിച്ചേക്കുമെന്നും മാക്രോണ്‍ മുന്നറിയപ്പ് നല്കി. ഫ്രാന്‍സിലെ യുദ്ധ വിമാനങ്ങള്‍ നേരത്തെതന്നെ സിറിയയിലെ ഐ.എസ് തീവ്രവാദികളെ ലക്ഷ്യംവെച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment