ചന്ദ്രശേഖർ ആസാദിന് ജാമ്യം
ന്യൂ​ഡ​ല്‍​ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ ഡി​സം​ബ​ര്‍ 20ന് ​ ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് നടന്ന ശക്തമായ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്ത ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദിച്ച്‌ കോടതി. ഡ​ല്‍​ഹി തീ​സ് ഹ​സാ​രി കോ​ട​തി​യാണ് ജാമ്യം സംബന്ധിച്ചുള്ള കാര്യത്തില്‍ തീരുമാനമെടുത്തത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ത്ത നാ​ലാ​ഴ്ച​ത്തേ​ക്ക് ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്ക​യോ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് കോ​ട​തി ജാ​മ്യം ചന്ദ്രശേഖറിന് ജാമ്യം നല്‍കിയിരിക്കുന്നത്. അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും തെ​ളി​വു​കള്‍ ഒ​ന്നും ന​ശി​പ്പി​ക്കു​ക​യോ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും ആ​സാ​ദ് ജാ​മ്യ ഹ​ര്‍ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആസാദിനെ ഇടക്കാലത്ത് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മതിയായ ചികിത്സ ലഭ്യമാക്കുന്നതിന് മുമ്പ് തന്നെ തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter