ഡൽഹി കലാപത്തിൽ ഹിന്ദു യുവാക്കളുടെ അറസ്റ്റ്: കരുതലോടെ നീങ്ങാൻ അന്വേഷണസംഘത്തിന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ പ്രതികളായി ഹിന്ദു യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ ചില ഹിന്ദു ഗ്രൂപ്പുകള്‍ക്ക് നീരസമുണ്ടെന്നും കരുതലോടെ നീങ്ങണമെന്നും അന്വേഷണസംഘത്തിന് മുന്നറിയിപ്പ്. അപകടഭീഷണി ഉള്ളതിനാൽ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലിസ് ജാഗ്രത കാണിക്കണമെന്ന് സ്‌പെഷ്യല്‍ പൊലിസ് കമ്മീഷണര്‍ പ്രവിര്‍ രഞ്ജന്‍ അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അന്വേഷണവും അറസ്റ്റും വാദവും നടക്കുന്നതിനിടെ ജൂലൈ എട്ടിനാണ് കമ്മീഷണറുടെ നിര്‍ദ്ദേശം പുറത്തു വന്നിരിക്കുന്നത്. ഖരൂജിഗാസ്, ചാന്ദ്ബാഗ് എന്നിവിടങ്ങളില്‍ ഹിന്ദുയുവാക്കളെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെയാണെന്ന് സ്വസമുദായ നേതാക്കളുടെ ആരോപണം ഉയരുന്നതിനിടെയാണ് കമ്മീഷണറുടെ നിർദേശം. ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

അറസ്റ്റിനെ സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ വെച്ചാണ് ഇവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ, എല്ലാ തെളിവുകളും ഓരോ കേസിലും നിയോഗിച്ചിട്ടുള്ള പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമായി ചര്‍ച്ച ചെയ്യണം. സൂപ്പര്‍വൈസറി ഓഫീസര്‍മാരായ എ.സി.പി/ഡി.സി.പിഎസ്.ഐ.ടി, എ.സി.പി തുടങ്ങിയവര്‍ അന്വേഷണ സംഘത്തെ ഉചിതമായ രീതിയില്‍ നയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹി ആക്രമണത്തിനും സി.എ.എ സമരത്തിനും ജനങ്ങളെ ഇറക്കിയ ചില മുസ്‌ലിം വ്യക്തികള്‍ക്കെതിരെ പൊലിസ് നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്ന ആരോപണവും ഹിന്ദു ഗ്രൂപ്പുകള്‍ ഉന്നയിക്കുന്നു. അതേസമയം, ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് ഡല്‍ഹി പൊലിസ് തള്ളിക്കളഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter