മാംസഭോജനം എന്തുകൊണ്ട്?

 സസ്യ ഭക്ഷണങ്ങളുടെ ചില മേന്മകള്‍ അംഗീകരിക്കുന്നതോടൊപ്പം മാംസ ഭക്ഷണങ്ങളും ആവാമെന്ന നിലപാടാണ്‌ ഇസ്‌ലാമിനുളളത്‌. മനുഷ്യന്റെ പല്ലുകളുടെ ക്രമീകരണവും ദഹന പ്രക്രിയയും പ്രകൃതിപരമായി മാംസ ഭക്ഷണ രീതിയെക്കൂടി അനുകൂലിക്കുന്നതാണ്‌. അതായത്‌ സസ്യ ഭുക്കുകളായ മൃഗങ്ങള്‍ക്ക്‌ മാംസ ഭക്ഷണങ്ങള്‍ പൂര്‍ണമായും ചവച്ചരക്കാനോ ദഹിപ്പിക്കാനോ കഴിയാതിരിക്കുമ്പോള്‍ മനുഷ്യന്‌ ഈ രണ്ട്‌ കഴിവുകളും പ്രകൃതിപരമായി തന്നെയുണ്ട്‌. ഭൂമിയിലെ എല്ലാ വസ്‌തുക്കളും മനുഷ്യന്‌ വേണ്ടി സൃഷ്‌ടിക്കപ്പെട്ടതാണെന്നതിനാല്‍ പ്രത്യക്ഷത്തില്‍ തന്നെ ജീവനുളളതായി കാണപ്പെടുന്ന മൃഗങ്ങളെ ആവശ്യാനുസരണം അറുത്ത്‌ ഭക്ഷിക്കുന്നതിനോ ജീവന്റെ പല സ്വഭാവങ്ങളുളളതും എന്നാല്‍ പ്രത്യക്ഷത്തില്‍ പ്രകടമല്ലാത്തതുമായ സസ്യങ്ങളെ യഥേഷ്‌ടം ഭക്ഷിക്കുന്നതിനോ വിരോധം കാണേണ്ടതില്ല.

മനുസ്‌മൃതി, മഹാഭാരതം, ബൈബിള്‍ തുടങ്ങിയ ഖുര്‍ആനല്ലാത്ത മതഗ്രന്ഥങ്ങളൊക്കെ മാംസഭോജനം അനുവദിച്ചിരിക്കെ ജൈനിസം പോലുളള മതങ്ങളുടെ സ്വാധീനം വഴിയാണ്‌ പല മതാനുയായികളും മാംസഭോജനം പാപമായി കണ്ടു തുടങ്ങിയത്‌ എന്ന്‌ കരുതപ്പെടുന്നു. ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന അറവ്‌ രീതി മൃഗങ്ങളോടുളള മൃദു സമീപനത്തിനും മാംസ ശുദ്ധീകരണത്തിനും നല്ലൊരു ഉദാഹരണമാണ്‌. മൃഗങ്ങള്‍ക്ക്‌ മരണവേദന വളരെ കുറഞ്ഞ രീതിയില്‍ അനുഭവപ്പെടാനും രോഗാണുക്കളുളള രക്തം മുഴുവനും പുറത്ത്‌ കളഞ്ഞ്‌ മാംസം ശുദ്ധീകരിക്കാനും അത്‌ സഹായിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter