നോമ്പ്കാലത്തെ ഭക്ഷണ രീതി

നോമ്പ് സത്യത്തില്‍ ഭക്ഷണം വര്ജിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട മാസമാണ്. എന്നാല്‍ ഇന്ന് മിക്കവരുടെയും രീതി കണ്ടാല്‍ അത് ഭക്ഷണാഘോഷതിന്റെയും ഭക്ഷണോത്സവതിന്റെയും കാലമാനെന്നാണ് തോന്നുക. പല അമുസ്‌ലിം സുഹൃത്തുക്കളും ചോദിക്കും..

നോമ്പായി ഇനി അടിപൊളി തീറ്റയുടെ കാലമായിരിക്കും അല്ലേയെന്നു?. നോമ്പ് എന്ന ഇബാദത്തിനെ കുറിച്ചു വളരെ തെറ്റായ ഒരു ധാരണ നാം അറിയാതെ പരത്തുന്നുണ്ട്. രാത്രി മുഴുവന്‍ പരമാവധി ഭക്ഷണം  അകത്താക്കി പകല്‍ ഒരുപാട് ഉറങ്ങിതീര്‍ത്ത് ചടങ്ങ് തീര്‍ക്കുന്നതിനു വ്രതാനുഷ്ടാനം എന്ന് പറയുന്നതില്‍ അനൌചിത്യമില്ലേ....

ചില കാട്ടിക്കൂട്ടലുകള്‍ കണ്ടാല്‍ തോന്നും രാത്രി ഭക്ഷണവിഭവങ്ങളോട് യുദ്ധം ചെയ്യാന്‍ വേണ്ടി മാത്രമാണ് പലരും പകല്‍ വിശപ്പുണ്ടാക്കുന്നത് എന്ന്. ഏതായാലും മലയാളി മുസ്‌ലിംകളുടെ നോമ്പിന്റെ രാത്രികളില്‍ മിക്കപ്പോഴും ഭക്ഷണാഘോഷങ്ങള്‍ ആണ് നടക്കുന്നത്. പല ഇഫ്താര്‍ പാര്‍ടികളിലും പുതിയ മുതലാളിത്തരങ്ങളുടെ വൃത്തികെട്ടതും അനാരോഗ്യപരവുമായ രീതിയിലുള്ള  ഭക്ഷണ പ്രദര്‍ശനങ്ങളുടെയും അമിതവ്യയങ്ങളുടെയും ആഭാസങ്ങളും.

ഡല്‍ഹിയിലെ ജീവിതം അവിടുത്തെ മുസ്‌ലിംകളുടെ നോമ്പ് ജീവിതത്തിലെ നന്മയെന്നു തോന്നിച്ച ഒരു ഭക്ഷണ രീതി ജീവിതത്തില്‍ പകര്‍ത്താന്‍ പഠിപ്പിച്ചു. ജെ എന്‍ യുവിലെ ഹോസ്റ്റല്‍ ജീവിതത്തിന്റെ നിര്‍ബന്ധ സാഹചര്യത്തില്‍ ആണ് തുടങ്ങിയതെങ്കിലും അതാണ്‌ നോമ്പിന്റെ ഭക്ഷണ രീതിയെന്ന് ശരിക്കും തോനുന്നു.

ഈത്തപ്പഴം, റുഹഫ്സ കലക്കിയ വെള്ളം, പഴങ്ങള്‍ കൊത്തിയരിഞ്ഞുണ്ടാക്കിയ ഫ്രൂട്ട്ചാട്ട്, പരിപ്പ് വെള്ളത്തിലിട്ടു കുതിര്ത്തിയത്, കടല മസാല ചേര്‍ത്ത് പുഴുങ്ങിയത്, പക്കുവട -- ഇഫ്താറിന് ഇത്തരം ലഘു വിഭവങ്ങള്‍ കനമില്ലാതെ കഴിക്കുന്നു. നിറഞ്ഞ വയറിന്റെ ബുദ്ധിമുട്ടില്ലാതെ ഇഷാഉം തറാവീഹും നിസ്കരിച്ച്ചു കനത്തില്‍ ഒരു ഡിന്നര്‍. അത്താഴത്തിനു വീണ്ടും ലഘുവായി എന്തെങ്കിലും..ചായ/പാല്‍..ഈത്തപ്പഴം/സ്നാക്സ്/പഴം/എഗ്ഗ്/ ബ്രാഡ് + ജാം ...ചിലര്‍ പാല്‍..ഡ്രൈഫ്രൂട്സ് തുടങ്ങി നല്ല ഇനങ്ങള്‍ കഴിക്കുന്നു... നല്ല ഇനം കഴിക്കുന്നത് അല്ല പ്രശ്നം നന്നായി മൂക്കറ്റം കഴിക്കുന്നതാണ്...

രാത്രിയില്‍ ഭക്ഷണം നിയന്ത്രിക്കുനെങ്കില്‍ നോമ്ബിനു സത്യത്തില്‍ ക്ഷീണം ഉറക്കം എന്നിവ കുറയും. വയര്‍ നിറയെ കഴിക്കുന്നവര്‍ നോമ്പ് ദിനങ്ങളില്‍ ആവശ്യമായ ആരാധനകള്‍ പോലും ചെയ്യാന്‍ ആകാതെ മയങ്ങി സമയം നീക്കുന്നു. നോമ്പിന്റെ ശരിയായ ആരോഗ്യ വശങ്ങള്‍ കിട്ടാതെ പോകുന്നു എന്നത് വേറെയും..

"വയര്‍ എന്ന പാത്രമാണ് ആദം സന്തതികള്‍ നിറച്ചുവെച്ച ഏറ്റവും ശര്‍റായ (നാശം പിടിച്ച) പാത്രം". --നബി വചനം... നമുക്കും നമ്മുടെ ചുറ്റും അല്ലെങ്കിലും പട്ടിണിയുടെ രോഗങ്ങള്‍ അല്ലെല്ലോ, മുതലാളിയായി മൂക്കറ്റം തിന്നുന്നത് കൊണ്ടുള്ളതല്ലേ.. ആരാ പറഞ്ഞത്...ആള് കൂടിയാല്‍ ലോകത്ത് പട്ടിണി ഉണ്ടാകും എന്ന് (ഇന്നലെ ലോക ജനസംഖ്യ ദിനം) ....ആളുകള്‍ കുറഞ്ഞ ചെറുപ്പത്തില്‍ ഒരു കാരക്ക നാല് ചീന്താക്കി വെള്ളം ഒപ്പം വെച്ചു ബാങ്കിന് കാത്തിരുന്ന ധന്യ നിമിഷങ്ങള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്നു...ഇന്നത്തെ വിഭവ സമൃദ്ധമായ പലഹാരങ്ങളും പഴവര്‍ഗങ്ങളും നിറഞ്ഞ ഇഫ്താര്‍ മേശക്ക് മുന്നിലിരുന്ന്.. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter