മുസ്‌ലിം സംവരണ സീറ്റുകള്‍ ഉയര്‍ത്തി തെലുങ്കാന സര്‍ക്കാര്‍

 

തെലുങ്കാന ഗവണ്‍മെന്റ് ശനിയാഴ്ച ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ മുസ്‌ലിംകളുടെയും പട്ടിക വിഭാഗക്കാരുടെയും സംവരണ സീറ്റുകള്‍ ഉയര്‍ത്താന്‍ തീരുമാനമായി.2014 ല്‍ ആദ്യമായി തെലുങ്കാനയില്‍ അധികാരത്തിലേറിയ തെലുങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ് ) ആണ് ഈ ഉദ്യമത്തിന് പിന്നില്‍. മുസ്‌ലിം, പട്ടിക ജാതി വിഭാഗങ്ങള്‍ക്ക ഗവണ്‍മെന്റ് ജോലി, വിദ്യഭ്യാസ രംഗങ്ങളിലാണ് സംവരണം ഏര്‍പ്പെടുത്തുന്നത്.
എത്രശതമാനമാണ് ഉയര്‍ത്തിയതെന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും മുസ്‌ലിംകള്‍ക്ക് 12, പട്ടിക വിഭാഗം 10 എന്നീ നിലയിലായിരിക്കും വര്‍ധനവെന്ന് സൂചനകള്‍ നല്‍കുന്നു
ഇത് വരെ ഒ.ബി.സിക്ക് കീഴില്‍ മുസ്‌ലികള്‍ക്ക് 4 ശതമാനവും പട്ടിക വിഭാഗക്കാര്‍ക്ക് ആറ് ശതമാനവുമാണ്. ഞായറാഴ്ച ചേരുന്ന യോഗത്തിന് ശേഷമാണ് ശതമാന വിവരങ്ങള്‍ പുറത്തുവിടുക. മുസ്‌ലിം സംവരണത്തില്‍ 9 ശതമാനം വരെ ഉയരാന്‍ സാധ്യതയുള്ളൂവെന്ന് സംവരണത്തിന്റെ ഗവണ്‍മെന്റ് പാനല്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ ടി.ആര്‍ സിന്റെ പ്രകടന പത്രികയിലെ 12 ശതമാനത്തിലേക്ക് ഉയയര്‍ത്തുമെന്ന് മുഖ്യമന്ത്രി കൂടിയായ ചന്ദ്രശേഖര റാവൂ പ്രതികരിച്ചു

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter