“ഇതിനു വേണ്ടിയാണോ നിന്നെ സൃഷ്ടിച്ചത്?”

(സൂഫീ കഥ – 38)

ഇബ്റാഹീമുബ്നു അദ്ഹം ആദ്യം ബലഖിലെ രാജകുമാരനായിരുന്നു. ഒരു ദിവസം അദ്ദേഹം പതിവു പോലെ വേട്ടക്കിറങ്ങി. പരിവാരങ്ങളിൽ നിന്ന് വേർപിരിന്ന് അൽപം അകലെയെത്തി. ഒരു മാനിന്‍റെ പിന്നാലെ തന്‍റെ കുതിരയെ ഓടിച്ചു വിട്ടു. അപ്പോൾ ആ മാൻ തിരിഞ്ഞു നിന്നു സംസാരിച്ചു. സംസാരിച്ചു. നല്ല ശുദ്ധമായ അറബിയിൽ സാഹിത്യ ഭാഷയിൽ അത് പറഞ്ഞു: "ഇതിനാണോ നിന്നെ പടച്ചത്? ഇതാണോ നിന്നോട് കൽപിച്ചത്?"

ഇതു കേട്ടയദ്ദേഹത്തിനു മനസ്താപമുണ്ടാകുകയും അല്ലാഹവിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും ചെയ്തു. പൂർണ്ണമായും ഐഹിക സുഖങ്ങളെ ത്യജിച്ചു. സുഹ്ദിന്‍റെയും സൂക്ഷ്മതയുടെയും വഴി സ്വീകരിച്ചു. ഫുദൈൽ, സുഫ്‍യാനുസ്സൌരി എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു.

കശ്ഫ് – 314

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter