ദാഹിച്ചു മരിക്കുമ്പോഴും സഹോദരന് മുന്‍തൂക്കം

പത്ത് ദര്‍വീശുമാര്‍ മരുഭൂമിയില്‍ വഴിതെറ്റി. അവര്‍ക്കു കലശലായ ദാഹമുണ്ടായിരുന്നു. അവരുടെയടുത്ത് ആകെ ഒരു മുറുക്ക് വെള്ളമേ ഉണ്ടായിരുന്നുള്ളൂ.ഓരോരുത്തരും തന്റെ സഹോദരന്‍ കുടിക്കട്ടെ എന്ന നിലപാടില്‍ ദാഹം സഹിച്ചു. അവസാനം ഒമ്പത് പേരും മരണത്തിനു കീഴടങ്ങി. അവശേഷിച്ച ഒരാള്‍ വെള്ളം കുടിക്കുകയും അതില്‍ നിന്നു കിട്ടിയ ഊര്‍ജത്തില്‍ വഴി കണ്ടെത്തുകയും ചെയ്തു.കഥ കേട്ട ചിലര്‍ പറഞ്ഞു: അവസാനത്തെയാളും കുടിക്കാതിരിക്കുകയായിരുന്നു നല്ലത്.

വെള്ളം കുടിച്ച ദര്‍വീശ് പ്രതികരിച്ചു. ഞാന്‍ മനസ്സിലാക്കിയ ശരീഅത്ത് പ്രകാരം അത് കുടിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്ത പാപം പേറേണ്ടി വരും.

ശ്രോതാക്കളില്‍ ഒരാള്‍: അങ്ങനെയെങ്കില്‍ മരിച്ച ഒമ്പതു പേരും ആത്മഹത്യ ചെയ്തവരല്ലേ,

ദര്‍വീശ്: ഒരിക്കലുമില്ല കാരണം, അവരോരുത്തരും മരണത്തിന് കീഴടങ്ങിയത് തന്റെ സഹോദരനു പ്രാമുഖ്യം നല്‍കിയതിനാല്‍ മാത്രമാണ്. അവരെല്ലാം മരണപ്പെടുകയും ഞാന്‍ മാത്രം അവശേഷിക്കുകയും ചെയത് സ്ഥിതിക്ക് വെള്ളം കുടിക്കല്‍ എനിക്ക് നിര്‍ബന്ധമായി. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter