ഭാര്യക്ക് വേണ്ടി അന്ധനായി

ഒരാൾ ഒരു സ്ത്രിയെ നികാഹ് ചെയ്തു. വീട് കൂടും മുമ്പ് ആ സ്ത്രീക്ക് കുഷ്ടം പിടിപ്പെട്ടു. ഇദ്ദേഹം പറഞ്ഞു:“എന്‍റെകണ്ണിന് അസ്വസ്ഥതകൾ അനുഭവപെടുന്നു.”  കുറച്ച് കഴിഞ്ഞപ്പോൾ തന്‍റെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നു പറയുകയും ചെയ്തു. പിന്നീട് അന്ധനായിട്ടാണ് അയാൾ ഭാര്യയുമായി കൂടെ ജീവിച്ചത്. ഭാര്യ മരണപ്പെട്ടതിനു ശേഷം അയാൾ മുമ്പത്തെ പോലെ കാഴ്ചയുള്ളവനായി തീരുകയും ചെയ്തു.

തന്‍റെ ഭാര്യയുടെ കുഷ്ടം താൻ കണ്ടാൽ അവൾക്ക് കൂടുതൽ ദുഃഖമുണ്ടാകുമല്ലോ എന്നു കരുതി അദ്ദേഹം അന്ധനായി ഇത്രയും നാൾ അഭിനയിക്കുകയായിരുന്നു.

 

(രിസാല 263)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter