പുരാതന ഹിന്ദു ക്ഷേത്രങ്ങൾ നവീകരിച്ച് തുറന്നു കൊടുക്കാൻ പാക് സർക്കാർ തീരുമാനം
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദു വിശ്വാസികളുടെ ഏറെക്കാലത്തെ ആവശ്യങ്ങളോട് അനുകൂല സമീപനം സ്വീകരിച്ച് പാകിസ്ഥാൻ സർക്കാർ. രാജ്യത്ത് അടഞ്ഞുകിടക്കുന്ന ഹിന്ദു ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കുവാനും നവീകരിക്കാനും സര്‍ക്കാർ തീരുമാനിച്ചു. വിഭജനത്തിന് ശേഷം പാകിസ്ഥാനിൽ ഉണ്ടായിരുന്ന 428 ക്ഷേത്രങ്ങളില്‍ 400 ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്. ഈ ക്ഷേത്രങ്ങളാണ് നവീകരിക്കാനും തുറന്ന് കൊടുക്കാനും തീരുമാനിച്ചത്. സിയാല്‍ക്കോട്ടിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആയിരം വര്‍ഷത്തെ പഴക്കമുള്ള ശിവാലയ തേജ സിംഗ് ക്ഷേത്രവും നവീകരണ പദ്ധതിയുടെ ഭാഗമാവും. 1990കളോടെ പാകിസ്താനിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളും കയ്യേറി സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയാക്കി മാറ്റിയിരുന്ന നടപടിയിലാണ് സർക്കാർ പുനരാലോചന നടത്തി തിരികെ ക്ഷേത്രങ്ങളാക്കി മാറ്റാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter