ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് ഭവന നിർമ്മാണത്തിന് സഹായവുമായി  സൗദി
റിയാദ്: ലോകത്തെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനതയെന്നറിയപ്പെടുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സഹായവുമായി സൗദി അറേബ്യ രംഗത്തെത്തി. ബംഗ്ലാദേശില്‍ കഴിഞ്ഞുവരുന്ന ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് ഭവനം നിര്‍മ്മാണം നടത്തുന്നതിനാണ് ധനസഹായം നല്‍കുക. സൗദി അറേബ്യയുടെ അന്താരാഷ്ട്ര ചാരിറ്റി ഓര്‍ഗനൈസേഷനായ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍റ് റിലീഫ് സെന്‍റർ അമേരിക്കയുടെ അന്താരാഷ്ട്ര വികസന ഏജന്‍സി യു.എസ്.എ.ഐ.ഡിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇത് സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. മുസ്‌ലിം വിരുദ്ധ കലാപത്തെ തുടർന്ന് 10 ലക്ഷം റോഹിങ്ക്യൻ അഭയാർഥികൾ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യുകയായിരുന്നു. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയില്‍ ഇവര്‍ക്കായി മള്‍ട്ടി യൂസ് വീടുകള്‍ നിര്‍മ്മിച്ച്‌ പുനരധിവസിപ്പിക്കുന്നതിനാണ് പദ്ധതി. വീട് നിർമ്മാണത്തിനായി സൗദി ഇരുപത് ലക്ഷം ഡോളര്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter