മദ്റസ കുട്ടികൾ വെളുത്ത മുഖ മക്കനയും പർദയും ധരിക്കണം: ഉത്തരവുമായി ബാലാവകാശ കമ്മീഷൻ
ജോയന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ പത്ര പ്രസ്താവനയെ തുടര്‍ന്ന് ബാലാവകാശ കമീഷന് സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്. വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറില്‍നിന്നും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയില്‍നിന്നും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ നിര്‍ദേശം കുട്ടികളുടെ സുരക്ഷിതത്വത്തിന് ആവശ്യമാണെന്നു മനസ്സിലാക്കി മുതവല്ലിമാര്‍ക്കും തങ്ങളുടെ കീഴിലെ മദ്റസകളിലേക്കും കൈമാറിയിട്ടുണ്ടെന്നും അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും വഖഫ് ബോര്‍ഡും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡും കമീഷന് റിപ്പോര്‍ട്ട് നല്കി. ഇതുസംബന്ധിച്ച കൃത്യമായ നിര്‍ദേശം പുറപ്പെടുവിച്ച് അത് സംസ്ഥാനത്ത് നടപ്പാക്കുന്നുവെന്ന് റോഡ് സേഫ്റ്റി അതോറിറ്റി കമീഷണര്‍ ഉറപ്പാക്കണമെന്ന് ബാലാവകാശ കമീഷന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ റോഡ് സേഫ്റ്റി അതോറിറ്റി കമീഷണര്‍, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍, വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എന്നിവര്‍ 3 മാസത്തിനുള്ളില്‍ കമീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Leave A Comment