കേന്ദ്രസർക്കാർ ഫാറൂഖ് അബ്ദുല്ലയെ തടങ്കലിലാക്കി
- Web desk
- Sep 16, 2019 - 09:26
- Updated: Sep 17, 2019 - 03:40
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം വീട്ടുതടങ്കലിലാക്കപ്പെട്ട കശ്മീർ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ സർക്കാർ പോലീസ് സേഫ്റ്റി ആക്ട് പ്രകാരം തടവിലാക്കി. വിചാരണയില്ലാതെ രണ്ടുവർഷം വരെ വരെ തടവിലിടാൻ അധികാരികൾക്ക് അനുവാദം നൽകുന്ന ആക്ടാണിത്. 1978 ൽ ഷെയ്ഖ് അബ്ദുള്ള സർക്കാറാണ് പോലീസ് സേഫ്റ്റി ആക്ട് ജമ്മുകാശ്മീരിൽ നടപ്പിലാക്കിയത്. മരം മാഫിയയെ പൂട്ടാൻ നടപ്പിലാക്കപ്പെട്ട ഈ ആക്ട് പിന്നീട് നിരപരാധികളായ യുവാക്കളെ തടവിലാക്കുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു. 2010 ൽ വ്യാപകമായ വിമർശനങ്ങൾക്ക് ശേഷം ഈ ആക്ടിൽ ചില ഭേദഗതികൾ വരുത്തുകയും ലളിതമാക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം രണ്ടുവർഷം ഉള്ള ശിക്ഷ കാലാവധി ആദ്യതവണ പിടിക്കപ്പെടുന്നവർക്ക് ആറുമാസത്തേക്ക് ആയി ലഘൂകരിക്കപ്പെട്ടിരുന്നു. എന്നാൽ സർക്കാരിന് വേണമെങ്കിൽ ഇതിൽ ഒരാളെ രണ്ടു വർഷത്തേക്ക് അ തടവിലിടാൻ ഉള്ള അധികാരം മരമുണ്ട്.
തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവായ വൈക്കോ ഫാറൂഖ് അബ്ദുള്ളയുടെ വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചീരുന്നു. ഈ ഹരജി പ്രകാരം സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment