കരിമ്പുടം ആർക്കു ധരിക്കാം
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Jul 17, 2019 - 09:15
- Updated: Jul 17, 2019 - 09:15
ശൈഖ് മുഹമ്മദ് ബ്നു ഖഫീഫ് 20 വർഷമായി പരുപരുത്ത രോമ വസ്ത്രമാണ് ധരിച്ചു കൊണ്ടിരുന്നത്. അദ്ദേഹം 40 ദിവസം തുടർച്ചയായി ജനങ്ങളുമായുള്ള സഹവാസം പാടെ ഒഴിവാക്കി, അല്ലാഹുവിനോടല്ലാതെ വേറെ ആരോടും ഒന്നും ഉരിയാടാതെ കഴിക്കുമായിരുന്നു. ഒരു വർഷത്തിൽ നാലു തവണ ഇങ്ങനെ ഏകാന്തവാസം അനുഷ്ടിക്കാറുണ്ടായിരുന്നു. ഈ കാലയളവിൽ ഓരോ ഗ്രന്ഥങ്ങൾ വീതം രചിക്കുകയുണ്ടായി. ദിവ്യജ്ഞാനത്തിന്‍റെ അന്തസ്സത്തകളുടെ നിഗൂഢതകളായിരുന്നു രചനാ വിഷയങ്ങൾ.
അദ്ദേഹത്തിന്‍റെ കാലഘട്ടത്തിൽ തന്നെ മറ്റൊരു ശൈഖ് ജീവിച്ചിരുന്നു. സൂഫീ മാർഗത്തിലെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട ഒരു ശൈഖായിരുന്നു അദ്ദേഹം. പേർഷ്യക്കടുത്തായിരുന്നു താമസിച്ചിരുന്നത്. പേര് മുഹമ്മദ് ബ്നു സകരിയ്യാ. അദ്ദേഹമൊരിക്കലും തുന്നിക്കൂട്ടിയ കരിമ്പുടം ധരിക്കാറേ ഇല്ല.
മുഹമ്മദ് ബ്നു ഖഫീഫിനോട് ഒരിക്കൽ ശിഷ്യന്മാരിലോരാൾ ചോദിച്ചു: “കരിമ്പുടം ധരിക്കാനുള്ള നിബന്ധനകളെന്തെല്ലാമാണ്? അത് ആർക്കെല്ലാം ധരിക്കാവുന്നതാണ്?”
ശൈഖ് മുഹമ്മദ് ബ്നു ഖഫീഫ് മറുപടി പറഞ്ഞു: “മുഹമ്മദ് ബ്നു സകരിയ്യ തന്‍റെ വെള്ള വസ്ത്രം ധരിച്ച് എന്തു ചെയ്യുന്നുവോ അതാണ് കരിമ്പുടം ധരിക്കാനുള്ള നിബന്ധന. കരിമ്പുടം അദ്ദേഹത്തിനു ധരിക്കാവന്നതുമാണ്.”
(കശ്ഫ് - 248)
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment