സംഘ്പരിവാര്‍ ഗോഡ്‌സെയിലൂടെ രാജ്യസ്‌നേഹം കണ്ടെത്തുമ്പോള്‍
ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഹിന്ദ്വുത്വവാദിയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് നാം വീണ്ടും കണ്ടു,
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന് മക്കള്‍ നീതിമയ്യം പ്രസിഡണ്ടും നടനുമായ കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞത് സംഘികളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ഒരു രാഷ്ട്രത്തെ എങ്ങിനെ ഹിന്ദുരാജ്യമാക്കാം എന്നതിന് കൃത്യമായ ഐഡിയോളജി നേരത്തെ കണ്ടുവച്ചതിനും ദീര്‍ഘവീക്ഷണം ചെയ്തതിന്റെ തെളിവുകളാണ് രാഷ്ട്രത്ത് നിലവില്‍ നടമാടിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ചില പ്രസ്താവനകളിലൂടെ മാത്രം സഞ്ചരിച്ചാല്‍ മതി.
ഇന്ത്യമഹാരാജ്യത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ നിറയൊഴിച്ചവരെ പൂജിക്കുന്നവരും അവരെ രാജ്യസ്‌നേഹിയായി വാഴ്ത്താന്‍ ശ്രമിക്കുന്നവരും രാഷ്ട്രത്തിന്റെ നിയമനിര്‍മാണസഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് തന്നെ ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.
1948 ജനുവരി 30 ന് മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നുതവണ നിറയൊഴിച്ചതിനാണ് ഗോഡ്‌സെയെ തൂക്കിലേറ്റപ്പെട്ടത്.
മാലഗോവ് സ്‌ഫോടനക്കേസിലെ പ്രതിയും (കോടതി വെറുതെ വിട്ടു) ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാസിംഗ് ഠാക്കൂര്‍ പറഞ്ഞത് ഗോഡ്‌സെ തികഞ്ഞ രാജ്യസ്‌നേഹിയാണെന്നാണ്. രാജ്യം എവിടെയെത്തിയെന്നും ഇനി എങ്ങോട്ടാ കുതിക്കുന്നെന്നും കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട് ഇത്തരം പ്രസ്താവനകള്‍.മാപ്പ് പറഞ്ഞ തടിയൂരിയെങ്കിലും ഗോഡ്‌സെ സ്തുതിപാടകര്‍ സ്വപ്‌നംകാണുന്ന ഇന്ത്യ ഗാന്ധിജിയുടെ ഇന്ത്യയല്ലെന്ന് നിലവിലെ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ ന്യൂനപക്ഷം സുരക്ഷിതരല്ലെന്നും ഭയവിഹ്യലതയോടെയാണ് ആളുകള്‍ ജീവിക്കുന്നതെന്നും പശുവിന്റെ പേരില്‍ മാത്രം രാജ്യത്ത് നടന്ന കൊലപാതകങ്ങളും അക്രമങ്ങളും നിരവധിയാണെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് ബി.ബി.സിയാണ്.
2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 44 പേര്‍ മാത്രം ഇതേ വിഷയത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഹ്യുമന്‍ റൈറ്റ് വാച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു, ആ കാലയളവില്‍ കൊല്ലപ്പെട്ടവരില്‍ 36 പേരും മുസ്‌ലിംകളാണ്.
രാജ്യസ്‌നേഹമില്ലാത്തവരെന്ന് മുദ്രകുത്തി പാകിസ്ഥാനിലേക്ക് ടിക്കറ്റ് നല്‍കുന്നവര്‍ തന്നെയാണ് രാഷ്ട്രപിതാവിന്റെ നെഞ്ചത്തേക്ക് നിറയൊഴിച്ചവന് അമ്പലം പണിയാന്‍ നേതൃത്തം നല്‍കിയത്.മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഗോഡ്‌സെയുടെ പേരിലുള്ള അമ്പലത്തിന് തറക്കല്ലിട്ടത് ഹിന്ദുമഹാസഭയുടെ നേതൃത്തത്തിലായിരുന്നു.
നാഥൂറാം വിനായക ഗോഡ്‌സെക്ക് ആരവങ്ങള്‍ മുഴക്കി ഗാന്ധിജിയുടെ പ്രതിമയിലേക്ക് പരിഹാസരൂപേണ ഹിന്ദ്വുത ഭീകരര്‍ വെടിയുതിര്‍ക്കുന്നതിനും മഹാത്മാഗാന്ധിയെ ഒരിക്കല്‍ കൂടി അപമാനിക്കുന്നതിനും നാം സാക്ഷിയായി. നിറയൊഴിച്ച് അപഹസിച്ച, രക്തമൊലിക്കുന്ന ഗാന്ധിജിയുടെ ഫോട്ടോയും മാല ചാര്‍ത്തി മധുരം വിതരണം ചെയ്ത ഗോഡ്‌സെയുടെ ഫോട്ടോയും ഹിന്ദുമഹാസഭ ആവിഷ്‌കരിച്ചത് യുപിയിലായിരുന്നു.ഹിന്ദുമഹാസഭ നേതാവ് പൂനം ശുകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ ഫോട്ടോയിലേക്ക നിറയൊഴിച്ചത്.
2002 ലെ ഗുജ്‌റാത്ത് മുസ്‌ലിം വംശഹത്യകേസിലെ പ്രതികളിലൊരാളായ മിതേഷ് പട്ടേല്‍ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നുവെന്നതുംഇത്തരം സൂചനകളെ ബലപ്പെടുത്തുന്നു. ഗോഡ്‌സെ നിര്‍വ്വചിക്കുന്ന ഇന്ത്യ പുലരുന്നതിന് തടയിടാനാവണം ഇന്ത്യയിലെ 200ഓളം പ്രമുഖ എഴുത്തുകാരും 150 ഓളം ശാസ്ത്രജ്ഞമാരും വെറുപ്പിന്റെയും വിദ്വേഷ രാഷ്ട്രീയത്തിത്തിനുമെതിരെ തങ്ങളുടെ സമ്മതിദാനവാകാശം വിനിയോഗിക്കണമെന്ന് നിവേദനമായി പ്രസിദ്ധി്‌പ്പെടുത്തിയതും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം അത് സമൂഹമാധ്യമങ്ങളിലേക്കെതത്തിച്ചതും.
പാര്‍ലിമെന്ററി തിരെഞ്ഞെടുപ്പിന്റെ ഫലം തെളിയുമ്പോള്‍ പ്രജ്ഞാസിംഗ് ഠാക്കൂര്‍മാര്‍ നിയമസഭയിലെത്താതിരിക്കാന്‍ നമുക്ക് പ്രതികരിക്കാം, പ്രാര്‍ത്ഥിക്കാം.തെരഞ്ഞെടുപ്പ് ഫലം സ്വതന്ത്ര്യ സ്‌നേഹികള്‍ സ്വപ്‌നം കണ്ട ഇന്ത്യയിലെ ജനാധിപത്യം നിലനില്‍ക്കാന്‍ ഉള്ളതാവട്ടെ.ഗോഡ്‌സെ നിര്‍വ്വചിക്കുന്ന ഇന്ത്യക്ക് പകരം സ്വാതന്ത്ര്യ സ്‌നേഹികളും ജനാധിപത്യ മോഹികളും സ്വപ്‌നംകണ്ട ഭാരതാംബ പുലരാനായി നമുക്ക് പ്രാര്‍ത്ഥിക്കാം,പ്രയത്‌നിക്കാം, പ്രതികരിക്കാം.
Leave A Comment