ഇനി ശരീഅ ടൂറിസവും
 width=കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശൌഖ് ട്രാവല്‍സ് ശരീഅ ടൂറിസം പദ്ധതിയുമായി രംഗത്തുവരുന്നു. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായി അവധിക്കാലയാത്രകള്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനെ തുടര്‍ന്നാണത്രെ പദ്ധതി തുടങ്ങുന്നത്. ഈജിപ്തിലെ ഒരു കൂട്ടം വ്യവസായികളാണ് ഈ ആദ്യസംരംഭത്തിന് പിന്നില്‍. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും താമസിക്കാന്‍ തെരഞ്ഞെടുക്കുന്ന ഹോട്ടലുകളും പൂര്‍ണ്ണമായും ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തിയവ മാത്രമായിരിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത എന്ന് സംഘാടകരുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി കുടംബ പാക്കേജുകള്‍, ഹലാല്‍ ആണെന്ന് ഉറപ്പവരുത്തിയ ഭക്ഷണം മാത്രം വിളമ്പുന്ന ഹോട്ടലുകള്‍, മദ്യ-ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കല്‍ തുടങ്ങി ഹലാല്‍ടൂറിസത്തിന്റെ മുഴുവന്‍ നിബന്ധനകളും ഇതില്‍ പാലിക്കുമെന്ന് വെബ്സൈറ്റിലൂടെ ബന്ധപ്പെട്ടവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഉറപ്പ് നല്‍കുന്നു.   സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്വിമ്മിംഗ് പൂളുകള്‍, അവര്‍ക്കായി മാത്രം സംവിധാനിച്ച മറ്റു സന്ദര്‍ശന സ്ഥലങ്ങള്‍ എന്നിവയും അവരുടെ പട്ടികയിലുണ്ട്.    ഇസ്‌ലാമിക വസ്ത്രധാരണത്തോടൊപ്പം അടുത്ത ഒരു ബന്ധുവും യാത്രയില്‍ കൂടെ വേണമെന്ന നിബന്ധന സ്ത്രീ യാത്രക്കാര്‍ക്ക് കര്‍ശനമാക്കുന്നുണ്ട്. ഈജിപ്തിനകത്തെ ഇത്തരം യാത്രകള്‍ക്ക് പുറമെ ഹജ്ജ് യാത്രയും മത-സാംസ്കാരിക സെമിനാറുകളുമാണ് ശൌഖ് ട്രാവല്‍സ് ഇപ്പോള്‍ നടത്തിവരുന്നത്. പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളിലേക്ക് യാത്രകള്‍ സംഘടിപ്പിക്കാനും ആലോചിച്ചുവരുന്നുണ്ട്.   ടൈംസ് ഓഫ് ഉമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter