ഒളിമ്പിക്സിനിടയിലെ ഇസ്‌ലാമിക പ്രബോധനം
 width=ലണ്ടനിലെ ഒളിമ്പിക്സിനെത്തുന്നവര്‍ക്ക്  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിന് വിതരണം ചെയ്യാനായി –തീരുമാനം നിന്റേതാണ് – എന്ന പേരില്‍ ലീഫ് ലെറ്റ് പുറത്തിറക്കി. കുവൈത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫഹദ്അഹ്മദ് ഹ്യുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷനാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇസ്ലാമിന്റെ പ്രകാശപൂര്‍ണ്ണമായ മുഖം പാശ്ചാത്യന്‍ സമൂഹത്തിന് കാണിച്ചുകൊടുക്കാനും ഇസ്ലാമിക ആശയങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്താനും ഇത് ഏറെ സഹായകമാവുമെന്ന് ഓര്‍ഗനൈസേഷന്‍ ഡയരക്റ്റര്‍ ഈദ് സമാദി അറിയിച്ചു. ആഗോളവ്യക്തിത്വങ്ങളിലേക്ക് ഇസ്ലാമികസന്ദേശമെത്തിക്കാന്‍ സാധ്യമാവുന്നതോടൊപ്പം യൂറോപ്യന്‍രാഷ്ട്രങ്ങളിലെ മുസ്ലിം സമൂഹത്തിന് ആത്മവിശ്വാസം പകരാനും ഇത് സഹായകമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുക്തിഭദ്രമായി മനസ്സാക്ഷിയോട് സംവദിക്കുന്ന വിധമാണ് ഈ പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. യുക്തിക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്ന സമൂഹം എന്ന നിലയില്‍ പാശ്ചാത്യരെ ഇത് സ്വാധീനിക്കാതിരിക്കില്ല. ഇത് വായിക്കുന്നതോടെ മതവിശ്വാസത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാനോ ഏറ്റവും ചുരുങ്ങിയത് ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ദാരണകള്‍ തിരുത്താനെങ്കിലുമോ അനുവാചകര്‍ തയ്യാറാകാതിരിക്കില്ല. പ്രത്യേകം സംവിധാനിക്കുന്ന എക്സിബിഷനിലൂടെ വിതരണം നടത്താനാണ് പദ്ധതി. ബ്രിട്ടിനിലെ ‘ഡിസ്കവര്‍ ഇസ്ലാം’എന്ന സംഘടനയുമായി സഹകരിച്ചാണ് വിതരണം പൂര്‍ത്തിയാക്കുക. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി ഏറ്റവും സ്വാധീനമുള്ള പതിനായിരം ആഗോളവ്യക്തിത്വങ്ങള്‍ക്ക് പുസ്തകത്തിന്റെ കോപ്പികള്‍ അയച്ചുകൊടുക്കാനും പദ്ധതിയുള്ളതായി ഡയരക്ടര്‍ സമാദി അറിയിച്ചു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter