വ്യക്തി സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കണം: യൂത്ത് ലീഗ് ഹൈക്കോടതിയില്‍

 മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ വിശ്വാസ പ്രകാരം നടത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് അഡ്വ.പി ഇ സജല്‍ മുഖേന ഹര്‍ജി നല്‍കിയത്. ഭണഘടന വിഭാവനം ചെയുന്ന അവകാശങ്ങള്‍ക്കനുസരിച്ച് ഏതൊരു വ്യക്തിക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും, മരണവും മരണാനന്തര കര്‍മ്മങ്ങള്‍ ഏത് രീതിയല്‍ വേണമെന്ന തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്ക് തന്നെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൊടുങ്ങല്ലൂരില്‍ മരണപ്പെട്ട സമൂഹിക പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ വിശ്വാസത്തിന് വിരുദ്ധമായി നടത്തിയതും , ഇത്തരം കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലന്നും ഹര്‍ജിയില്‍ പറയുന്നു. വ്യക്തി സ്വമേധേയ ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ആ വ്യക്തിയുടെ സ്വതന്ത്രങ്ങളും, അവകാശങ്ങളും ഇല്ലാതാവുന്നില്ലന്നും, അത്തരം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ നിലവില്‍ സംസ്ഥാനത്ത് നിയമത്തിലധിഷ്ഠിധമായ സംവിധാനമില്ലെന്നും ഹരജിയില്‍ പറയുന്നു. നിയമ നിര്‍മ്മാണത്തിലൂടെ ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter