ഗള്‍ഫ് പ്രതിസന്ധിയില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖത്തര്‍

 

ഗള്‍ഫ് പ്രതിസന്ധിയില്‍ ഉള്‍പെട്ട മുഴുവന്‍ രാജ്യങ്ങള്‍ക്കും തൃപ്തികരമായ രീതിയില്‍ പരിഹാരം കാണാന്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗലെ മെര്‍ക്കലയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രതിസന്ധിയില്‍ ഉള്ള മുഴുവന്‍ രാജ്യങ്ങള്‍ക്കും തൃപ്തികരമായ രീതിയില്‍ പരിഹാരം കാണുന്നത് വരെ ചര്‍ച്ച തുടരാമെന്നും അല്‍ഥാനി വിശദീകരിച്ചു.
കുവൈത്ത് നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളെ അദ്ധേഹം പ്രശംസിച്ചു. ഗള്‍ഫ് പ്രതിസന്ധി കാരണം നടക്കാതെ പോയ സന്ദര്‍ശനമാണ് ഇപ്പോള്‍ നടത്തിയതെന്നും അദ്ധേഹം ജര്‍മനിയില്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter