കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് വിദ്യാഭ്യാസത്തിന് തന്നെയെന്ന് സിബിഐയുടെയും റിപ്പോർട്ട്
കൊച്ചി: കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് ബീഹാർ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിനെ ശരിവെച്ച് സി.ബി.ഐ റിപ്പോർട്ട്. 2014-ൽ 455 ബീഹാർ, ബംഗാൾ, ഝാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മുക്കം,വെട്ടത്തൂർ യത്തീംഖാനകളിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായാണ് കൊണ്ടുവന്നിരുന്നത്. കുട്ടിക്കാലത്താണ് എന്ന രീതിയിൽ മാധ്യമങ്ങളും പൊതുസമൂഹവും കടുത്ത പ്രചാരണങ്ങളായിരുന്നു വിഷയത്തിൽ നടത്തിയത്. കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. യത്തീംഖാനയിൽ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ലെന്നും സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളെ കൊണ്ടുവന്നതെന്നും സിബിഐ കോടതിയെ അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിലായിരുന്നു സിബിഐ അന്വേഷണം നടത്തിയത്. കുടിക്കടത്താണെന്ന് ആരോപണമുന്നയിച്ച് പാലക്കാട് റെയിൽവെ പോലീസ് യത്തീംഖാനകൾക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയാണുണ്ടായത്. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. സാമൂഹിക നീതി വകുപ്പ് കേരളത്തിൽ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയിരുന്നു. ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽനിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിന് വന്നത് കുട്ടിക്കാലത്തായി ചിത്രീകരിച്ച പാലക്കാട് ശിശുക്ഷേമ സമിതിയുടെയും പൊലീസിന്റെയും നീക്കങ്ങളാണ് സിബിഐ അന്വേഷണത്തിനൊടുവിൽ കുട്ടിക്കാലത്ത് നടന്നിട്ടില്ല എന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളി എറണാകുളം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കലിൽ പര്യവസാനിച്ചത്. കേരളത്തിലെ മുസ്ലിം സ്ഥാപനങ്ങൾക്കെതിരെ നിശിതമായ വിമർശനം ഉയർന്ന കേസിൽ ഒടുവിൽ സിബിഐ റിപ്പോർട്ട് വരുമ്പോൾ തകർന്നുവീഴുന്നത് നുണകളുടെ മേൽക്കൂരകളിൽ നിർമ്മിച്ച ഒരുപാട് അപവാദ പ്രചാരണങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter