ലോകത്ത് പരിവര്‍ത്തനം സാധ്യമായത് പ്രവാചകരിലൂടെ: ഹൈദരലി തങ്ങള്‍
- Web desk
- Nov 13, 2018 - 07:23
- Updated: Nov 13, 2018 - 07:23
ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനബി(സ)യിലൂടെയാണെന്നും ആധുനിക ലോകം നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ക്ക് തിരുനബി(സ)യുടെ അധ്യാപനങ്ങളില്‍ പരിഹാരമുണ്ടെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജന സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വിശ്വപ്രവാചകരുടെ തിരുചര്യ അനുധാവനം ചെയ്യല്‍ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. പ്രവാചകാധ്യാപനങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കാനും പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍,സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍,തുടങ്ങി നിരവധി പണ്ഡിത മഹത്തുക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment