ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹം ചുമത്തി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡൽഹി: ഡിസംബര്‍ 15-ന് ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിൽ കലാപത്തിന് പ്രേരിപ്പിച്ചെന്നും ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നും ആരോപിച്ച് പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രക്ഷോഭകാരികള്‍ക്കെതിരെ നേരത്തെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസിലെ അനുബന്ധ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. വിവാദ പ്രസംഗം നടത്തിയതിന് അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് പോലീസും ഷര്‍ജീല്‍ ഇമാമിനെതിരേ നേരത്തെ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞവർഷം ഡിസംബർ 15ന് ജാമിഅ വിദ്യാർത്ഥികൾ നടത്തിയ മാർച്ച് മൂലമാണ് ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതെന്നും കലാപങ്ങൾ നടന്ന ന്യൂ ഫ്രന്റ്സ് കോളനി, ജാമിഅ നഗർ എന്നിവ യൂണിവേഴ്സിറ്റിയുടെ അടുത്ത സ്ഥലങ്ങളാണെന്നത് ഇതിന് തെളിവാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter